കുല്‍ഭൂഷണിന്റെ വധശിക്ഷ: ആവശ്യമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അദ്ദേഹത്തിന് നീതി ലഭിക്കാന്‍ ആവശ്യമായതെന്തും ചെയ്യുമെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചു.
സംഭവത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു.
പാകിസ്താന്റെ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. നിയമത്തിന്റെയും നീതിയുടേയും ഏറ്റവും അടിസ്ഥാനപരമായ കാര്യം ലംഘിക്കപ്പെട്ടിരിക്കുകയാണ്. കുല്‍ഭൂഷണിന് നീതി നേടിക്കൊടുക്കാന്‍ ഇന്ത്യ എന്തു നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം സഭയില്‍ ആവര്‍ത്തിച്ചു.
വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന കാര്‍ഗെ ആവശ്യപ്പെട്ടു. പാകിസ്താന്‍ അദ്ദേഹത്തെ തൂക്കലേറ്റുകയാണെങ്കില്‍ അത് കൊലപാതകമാണ്. അദ്ദേഹത്തെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് കഴിഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാറിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."