HOME
DETAILS

ഇന്ന് ആകാശത്ത് കാണാം, അന്താരാഷ്ട്ര ബഹിരാകാശ നിലയം

ADVERTISEMENT
  
backup
May 15 2020 | 04:05 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%95%e0%b4%be%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d

 


മലപ്പുറം: ഇന്ന് വൈകിട്ട് ആകാശത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വ്യക്തമായി കാണാനാകും. മലപ്പുറം അമച്വര്‍ ആസ്‌ട്രോണമേസ് സൊസൈറ്റി പ്രവര്‍ത്തകനായ ഇല്യാസ് പെരിമ്പലമാണ് ഇക്കാര്യം അറിയിച്ചത്. ബഹിരാകാശത്ത് ഏകദേശം 400 കി.മീ. ഉയരത്തില്‍ മണിക്കൂറില്‍ 27600 കി.മീ വേഗത്തില്‍ ഭൂമിയെ ചുറ്റുന്ന പടുകൂറ്റന്‍ കെട്ടിടമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.
ഇന്ന് വൈകിട്ട് 07.21.47ന് ആകാശത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുനിന്ന് അത്യധികം ശോഭയുള്ള നക്ഷത്രത്തെ പോലെ ഉദിച്ചുയരുന്ന ബഹിരാകാശ നിലയം 07.28.28ന് വടക്കുകിഴക്ക് ഭാഗത്ത് അസ്തമിക്കും. മൊത്തം ആറു മിനുട്ട് 41 സെക്കന്‍ഡ് സമയം ഇതു ദര്‍ശിക്കാനാകും. ഇത്തവണ ഇത് ഉച്ചിയിലെത്തുമ്പോള്‍ ഏതാണ്ട് നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്നുപോകും.
മൈനസ് 3.3 എന്ന അത്യധികം ഉയര്‍ന്ന കാന്തിമാനത്തോടെയാണ് കടന്നുപോവുക എന്നതിനാല്‍ ഇത്തവണ വളരെയധികം ഭംഗിയുണ്ടാകും. കാലാവസ്ഥ അനുകൂലമെങ്കില്‍ നല്ല ഒരു ദൃശ്യവിരുന്ന് പ്രതീക്ഷിക്കാം. ദിവസവും ഇത് പതിനാറോളം തവണ ഭൂമിയെ ചുറ്റുന്നുണ്ടെങ്കിലും കേരളത്തിന് മുകളിലൂടെ സന്ധ്യയ്‌ക്കോ പുലര്‍ച്ചെയോ കടന്നുപോകുമ്പോള്‍ മാത്രമേ നമുക്കിതിനെ കാണാനാകൂ.
അന്താരാഷ്ട്ര ബഹിരാകാശ നിലയം 92 മിനുട്ട് സമയം കൊണ്ട് ഒരു തവണ ഭൂമിയെ ചുറ്റുന്നുണ്ട്. 16 രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ നിലയത്തില്‍ സഞ്ചാരികള്‍ വിവിധ പരീക്ഷണങ്ങള്‍ക്കായി എത്താറുണ്ട്. 19 രാജ്യങ്ങളില്‍ നിന്നായി 240 സഞ്ചാരികള്‍ ഇതിനകം ഇവിടെ എത്തിയിട്ടുണ്ട്. നിലയത്തിന് 32,333 ക്യുബിക് അടി വ്യാപ്തവും 400 മെട്രിക് ടണ്‍ ഭാരവുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മൂന്ന് സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈക്കോ

Kerala
  •  4 days ago
No Image

സ്വര്‍ണക്കടത്ത്: 'പൊട്ടിക്കലു'കാരെ പൊക്കി; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 'തടവില്‍'

Kerala
  •  4 days ago
No Image

കൊന്നത് മുസ്‍ലിമെന്ന് കരുതി, ബ്രാഹ്മണനെ കൊന്നതില്‍ ഖേദമുണ്ട് ; ഗോരക്ഷാ ഗുണ്ടകളുടെ കുറ്റസമ്മതം

National
  •  4 days ago
No Image

യുഎഇ: പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  5 days ago
No Image

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; യുവതി അറസ്റ്റില്‍

crime
  •  5 days ago
No Image

പന്നിക്കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്; പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസെടുത്ത് വനം വകുപ്പ് 

Kerala
  •  5 days ago
No Image

സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃത മീന്‍പിടിത്തം; തമിഴ്‌നാട്ടില്‍ നിന്നുള്ള 12 മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി രൂപ പിഴയിട്ട് ശ്രീലങ്കന്‍ കോടതി

latest
  •  5 days ago
No Image

യുഎഇ; യഥാർത്ഥ വാർത്തകളേക്കാൾ 70% കൂടുതലാണ് വ്യാജവാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത്; ജനറൽ ഡോ ജമാൽ അൽ കാബി

uae
  •  5 days ago
No Image

യുഎഇ; 3 ആഴ്ചയ്ക്കുള്ളിൽ 352 തൊഴിൽ പാർപ്പിട നിയമലംഘനങ്ങൾ

uae
  •  5 days ago
No Image

സുചിത്രയുടെ ആരോപണം; റിമ കല്ലിങ്കലിനും, ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം

Kerala
  •  5 days ago