HOME
DETAILS

ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്

  
Shaheer
July 01 2025 | 07:07 AM

90 of Drivers in Dubai and Sharjah Affected by Traffic Congestion Report

ദുബൈ: ഷാര്‍ജയിലെയും ദുബൈയിലെയും വാഹനമോടിക്കുന്നവരില്‍ ഏകദേശം 90 ശതമാനം പേരും ഗതാഗതക്കുരുക്ക് അനുഭവിക്കുന്നതായി പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. റോഡ് സേഫ്റ്റി യുഎഇയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേരും തങ്ങള്‍ ഗതാഗതക്കുരുക്ക് നേരിടുന്നതായി പ്രതികരിച്ചു. ദുബൈയില്‍ 91 ശതമാനം പേരും ഷാര്‍ജയില്‍ 90 ശതമാനം പേരും ഗതാഗതക്കുരുക്ക് അനുഭവിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 80 ശതമാനം പേരും ഗതാഗതക്കുരുക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചതായും അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎഇയിലെ ജനസംഖ്യയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ തന്നെ ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലെ നിരത്തുകളില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചിരുന്നു. 

യുഎഇയിലെ ജനസംഖ്യ 2020ല്‍ 9.448 ദശലക്ഷമായിരുന്നു. 2025 ആയപ്പേഴേക്കും ഇത് 11.345 ദശലക്ഷമായി വര്‍ധിച്ചതായി worldometers.infoലെ ഡാറ്റ വ്യക്തമാക്കുന്നു. ദുബൈയിലെ ജനസംഖ്യ മാത്രം ഏകദേശം 4 ദശലക്ഷത്തിലെത്തി. പുതിയ താമസക്കാരുടെ ഈ ഒഴുക്ക് റോഡുകളിലെ വാഹനങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവിന് കാരണമായി. ഗതാഗതക്കുരുക്ക് നഗരത്തിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തില്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

2025 മാര്‍ച്ചില്‍, യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) അംഗം ഡോ. അദ്‌നാന്‍ അല്‍ ഹമ്മദി, ദുബൈയിക്കും ഷാര്‍ജയ്ക്കും ഇടയിലുള്ള ഗതാഗത തടസ്സങ്ങളെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ഗതാഗതക്കുരുക്ക് യുഎഇ നിവാസികളുടെ മാനസിക ക്ഷേമത്തെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

'ഗതാഗതക്കുരുക്ക് എല്ലാവര്‍ക്കും ദിനംപ്രതി നേരിടേണ്ട വലിയ പ്രശ്‌നമാണ്,' എന്ന് അല്‍ വത്ബ ഇന്‍ഷുറന്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മുരളീകൃഷ്ണന്‍ രാമന്‍ പറഞ്ഞു.

ഗതാഗതക്കുരുക്കിന്റെ കാരണങ്ങളെക്കുറിച്ചും പൊതുജനങ്ങളുടെ ധാരണകളെക്കുറിച്ചും മനസ്സിലാക്കുന്നതിനാണ് പഠനം നടത്തിയതെന്ന് റോഡ്‌സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ തോമസ് എഡല്‍മാന്‍ പറഞ്ഞു.

'ഗതാഗതക്കുരുക്കിന്റെ കാരണങ്ങള്‍, അവ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികാരികള്‍ക്കും പങ്കാളികള്‍ക്കും നല്‍കുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം,' അദ്ദേഹം വ്യക്തമാക്കി.

വാഹന ഉടമകള്‍ പറയുന്നതനുസരിച്ച്, ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. രാവിലെ ജോലി സമയങ്ങളിലും സ്‌കൂള്‍ വിടുന്ന സമയങ്ങളിലും തിരക്ക് രൂക്ഷമാണ്. വാരാന്ത്യ പ്രവര്‍ത്തനങ്ങള്‍, ഉച്ചകഴിഞ്ഞുള്ള സ്‌കൂള്‍ പിക്ക്അപ്പുകള്‍ എന്നിവയും തിരക്കിന് കാരണമാകുന്നു.

A recent report reveals that 90% of drivers in Dubai and Sharjah regularly face heavy traffic congestion, highlighting the growing transportation challenges in the UAE's busiest emirates.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മുമ്പിൽ വെച്ച് സ്‌കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍;  ഇസ്‌റാഈലിന് സഹായം നല്‍കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍ 

International
  •  2 days ago
No Image

യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്‌റൈന്റെ ശൈഖ ഹെസ്സ ബിന്‍ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത 

bahrain
  •  2 days ago
No Image

വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു

Kerala
  •  2 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്

Kerala
  •  2 days ago
No Image

ബാങ്ക് വിവരങ്ങൾ തട്ടിയെടുത്ത് തട്ടിപ്പ്: അഞ്ച് ഏഷ്യൻ പൗരൻമാർക്ക് ദുബൈയിൽ ജയിൽ ശിക്ഷ

uae
  •  2 days ago
No Image

വിമാനം റദ്ദാക്കി, ഒരു കുടുംബത്തിന്റെ യാത്ര പലദിവസങ്ങളിലാക്കി റീ ഷെഡ്യൂൾ ചെയ്തു, അമേരിക്കയിൽ ലഗ്ഗേജ് ഇല്ലാതെ ഒറ്റപ്പെട്ട് വയോധിക, എയർ ഇന്ത്യ സമ്മാനിച്ചത് ദുരിത യാത്ര 

National
  •  2 days ago
No Image

കാസ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ്‌ലിം വിദ്വേഷം വളര്‍ത്തുന്നു: സജി ചെറിയാന്‍; മുസ്‌ലിം ലീഗ് വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന പാര്‍ട്ടിയെന്നും മന്ത്രി 

Kerala
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഷാർജയിലെ ഈ പ്രധാന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചു

uae
  •  2 days ago
No Image

Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം 

Kuwait
  •  2 days ago