HOME
DETAILS

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

  
Farzana
July 01 2025 | 09:07 AM

My Wait Will Last Until My Last Breath Najeebs Mother Responds After CBI Closes Case

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പ് അവസാന ശ്വാസം വരേയും തുടരും. എന്റെ കുഞ്ഞിനായുള്ള എന്റെ പോരാട്ടത്തിന് എന്റെ ജീവന്റെ അവസാന മിടിപ്പും നിലക്കുവോളവും ഇതേ വീര്യമുണ്ടാവും' ഒരു രാവില്‍ അപ്രത്യക്ഷനായിപ്പോയ പൊന്നുമോന്റെ ഓര്‍മകളുടെ ഓരത്തിരുന്നു അവര്‍ പറയുന്നു.  ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബിന്റെ പ്രിയപ്പെട്ട നജീബിന്റെ ഉമ്മ. ഫാത്തി നഫീസ്. നജീബിന്റെ തിരോധാനക്കേസ് സി.ബി.ഐ അവസാനിപ്പിച്ച വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് അവരുടെ പ്രതികരണം. നീണ്ട ഒമ്പത് വര്‍ഷത്തെ പോരാട്ടം അവരെ തളര്‍ത്തിയിട്ടില്ല. തന്റെ കുഞ്ഞിനെന്തുപറ്റിയെന്ന് അറിയാനുള്ള ഒരുമ്മയുടെ ആശങ്കയുടെ ആശയുടെ മുഴുവന്‍ തീവ്രതയും ഇന്നും ആ മുഖത്തുണ്ട്. തുടര്‍നീക്കങ്ങളെ കുറിച്ച് തന്റെ അഭിഭാഷകരുമായി സംസാരിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

najeeb 1.jpg

'തുടര്‍നീക്കങ്ങളെ കുറിച്ച് ഞാന്‍ എന്റെ അഭിഭാഷകരുമായി സംസാരിക്കും. എന്നാല്‍ അവനായുള്ള എന്റെ കാത്തിരിപ്പ് അവസാനശ്വാസം വരേയും തുടരും. ഞാന്‍ അവന് വേണ്ടി എന്നും പ്രാര്‍ഥിക്കാറുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ' ഇനിയുമേറെ പോരാടാനുള്ള കരുത്ത് വാക്കുകളില്‍ ആവാഹിച്ച്  അവര്‍ പറഞ്ഞു. 

 കേസ് അവസാനിപ്പിച്ച് സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് തിങ്കളാഴ്ചയാണ് ഡല്‍ഹി റോസ് അവന്യു കോടതി അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരി അംഗീകാരം നല്‍കിയത്. എന്നാല്‍, എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ കേസ് വീണ്ടും തുറക്കാനുള്ള സ്വാതന്ത്ര്യം  കോടതി അനുവദിച്ചിട്ടുണ്ട്. 

najeeb2 .jpg

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് 2016 ഒക്ടോബര്‍ 15നാണ് 27കാരമായ എം.എസ് സി വിദ്യാര്‍ഥി നജീബിനെ കാണാതാകുന്നത്. കാംപസില്‍ എ.ബി.വി.പി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു നജീബ് അപ്രത്യക്ഷനായത്.  അക്കാലത്ത് കാംപസില്‍ വിദ്യാര്‍ഥികളും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം പതിവായിരുന്നു. നജീബിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ഡല്‍ഹി പൊലിസാണ് കേസ് അന്വേഷിച്ചത്. നജീബിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലിസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. 

സമീപത്തുള്ള മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, മൊറാദാബാദ്, റാംപൂര്‍ തുടങ്ങിയ റൂട്ടുകളിലേക്ക് നാല് പ്രത്യേകസംഘങ്ങളെ അയച്ച് അന്വേഷണം നടത്തുകയും ചെയ്തു. കാണാതായ പരാതി ലഭിച്ചയുടന്‍ പൊലിസ് ജെ.എന്‍.യു കാംപസില്‍ 500ലധികം പൊലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തിരച്ചില്‍ നടത്തി. 

ക്ലാസ് മുറികള്‍, ഹോസ്റ്റലുകള്‍, വാട്ടര്‍ ടാങ്കുകള്‍, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുള്‍പ്പെടെ എല്ലായിടവും പരിശോധിച്ചു. പൊലിസ് നജീബിനെ കണ്ടെത്താന്‍ കാര്യമായൊന്നും ചെയ്തില്ലെന്നും അന്വേഷണം കാര്യക്ഷമമല്ലെന്നും ചൂണ്ടിക്കാട്ടി നജീബിന്റെ മാതാവ് ഫാത്വിമ നഫീസ് നല്‍കിയ ഹരജിയിലാണ്  ഡല്‍ഹി ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് സി.ബി.ഐ 2018ല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനെ നജീബിന്റെ മാതാവ് എതിര്‍ത്തു. ഇതൊരു രാഷ്ട്രീയ കേസാണെന്നും സി.ബി.ഐ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും മാതാവ് കോടതിയില്‍ ആരോപിച്ചു. 

നജീബ് എവിടെ എന്ന ചോദ്യവുമായി ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക  പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കേസ് കൃത്യമായി കൈകാര്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ തയാറായില്ലെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നത്. മര്‍ദനമേറ്റ നജീബ് ആശുപത്രിയിലെത്തിലെത്തിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടി. നജീബിനെതിരേ ഒരു കുറ്റകൃത്യവും നടന്നതിന് തെളിവുകള്‍ കണ്ടെത്തിയില്ല. ജെ.എന്‍.യു ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 26 പേരെ ചോദ്യം ചെയ്തുവെന്നും സി.ബി.ഐ വ്യക്തമാക്കി.

 

Fatima Nafees, mother of missing JNU student Najeeb Ahmed, vows to continue her fight for justice after the CBI officially closed the case. Despite nine years of unanswered questions, her hope remains strong. The Delhi court accepted the closure report but left room to reopen the case if new evidence emerges.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  a day ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  a day ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  a day ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് ഒരാളെ കണ്ടെത്തി, നാലുപേർക്ക് പരുക്ക്

Kerala
  •  a day ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  a day ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  a day ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  a day ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  a day ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  a day ago