HOME
DETAILS

കേരള ഹാജിമാര്‍ക്കായി കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണം: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

  
backup
April 11, 2017 | 9:41 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f

റിയാദ്: കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ സഹായത്തിനായി ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ആവശ്യപ്പെട്ടു. ജിദ്ദയിലെത്തിയ അദ്ദേഹം ഹജ്ജ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കേരളത്തില്‍ നിന്നും എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമായിരിക്കും. ജിദ്ദ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളില്‍ അറഫയിലും മക്കയിലും മൂന്നു നേരം ഭക്ഷണം നല്‍കും. മലയാളികള്‍ക്ക് ഉചിതമായ ഭക്ഷണം നല്‍കാനുള്ള ശ്രമവും നടത്തണമെന്ന് അദ്ദേഹം സംഘത്തോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ അച്ചടക്കം, ബാഗേജ് കാര്യത്തിലുള്ള കൃത്യത എന്നിവയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായും ഇതിനു നേതൃത്വം നല്‍കുന്ന ഹജ്ജ് കമ്മിറ്റിയെ അഭിനന്ദിക്കുന്നതായും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

മലയാളി ഹാജിമാര്‍ കൂടുതല്‍ താമസിക്കുന്ന മേഖലയില്‍ കൂടുതല്‍ മലയാളി മെഡിക്കല്‍ സ്റ്റാഫിനെയും ഡോക്റ്റര്‍മാരേയും നിയോഗിക്കണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചുള്ള നിവേദനവും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago