HOME
DETAILS

'വാര്‍ദ്ധക്യത്തിലെ നിസ്സഹായതയെ തുറന്നുകാട്ടിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്'; അങ്ങനെയൊരാള്‍ എത്തിയിട്ടില്ലെന്ന് തവനൂര്‍ വൃദ്ധസദനം സൂപ്രണ്ട്

  
backup
April 11, 2017 | 12:26 PM

tavanur-facebook-post

പൊന്നാനി: ചില ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പുകള്‍ ആവശ്യമില്ല. വാക്കുകളില്ലാതെ തന്നെ അവ വാചാലമാകും. അത്തരത്തിലൊരു ചിത്രമാണ് പൊന്നാനി നരിപ്പറമ്പ് സ്വദേശി ഷഫീഖ് ഫെയ്‌സ്ബുക്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഷെയര്‍ ചെയ്തത്. ആ ചിത്രം ഒരുപാട് വാചാലമായിരുന്നെങ്കിലും അതിനൊപ്പംഒരു കുറിപ്പു കൂടി ഷഫീഖ് പോസ്റ്റ് ചെയ്തിരുന്നു. കുറ്റിപ്പുറത്ത് നിന്ന് സ്വദേശമായ നരിപ്പറമ്പ് ലക്ഷ്യമാക്കി പൊന്നാനിയിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടയില്‍ ഷഫീഖ് കണ്ട ആ കാഴ്ച.

അശരണരായ മാതാപിതാക്കളുടെ നിസഹായാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു ആ പോസ്റ്റും ചിത്രവും. ബസ്‌യാത്രയ്ക്കിടെ സമീപത്തിരുന്ന വൃദ്ധന്‍ തന്റെ ചുക്കിച്ചുളിഞ്ഞ കയ്യില്‍ പിടിച്ചിരിക്കുന്ന ഒരു കഷണം പേപ്പറില്‍ ?എഴുതിയ വാക്കുകളാണ് ഷഫീഖിന്റെ ഹൃദയത്തില്‍ തൊട്ടത്. 'തവനൂര്‍ ബസില്‍ കയറി വൃദ്ധമന്ദിരം ഇറങ്ങുക' എന്നതായിരുന്നു അത്.

കാഴ്ചയും ഷഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റും വൈറല്‍ ആയെങ്കിലും ഇങ്ങനെയൊരാള്‍ ഇവിടെ എത്തിയില്ലന്നാണ് തവനൂര്‍ വൃദ്ധസദനത്തിലെ സൂപ്രണ്ട് പറയുന്നത് . ഏപ്രില്‍ 7 നാണ് ഇങ്ങനെയൊരു പോസ്റ്റ് ഷെഫീഖ് പോസ്റ്റുന്നത് .വൃദ്ധമന്ദിരത്തില്‍ അവസാനത്തെ അന്തേവാസി വന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. അതായത് നാലാം തിയ്യതി. ഇങ്ങനെയൊരു സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് ഇതിനെക്കുറിച്ച് ഷഫീഖ് എഫ്.ബിയില്‍ എഴുതിയത്.

കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ നാലു പേരാണ് വൃദ്ധസദനത്തിലെത്തിയത്. ഷഫീഖ് അവകാശപ്പെടും പോലുള്ള ഒരാള്‍ ഇവിടെ എത്തിയിട്ടില്ലന്നാണ് സൂപ്രണ്ട് ഗോപീകൃഷ്ണന്‍ പറയുന്നത്. മാര്‍ച്ച് 24 അങ്ങാടിപ്പുറം സ്വദേശി ബാബുക്കുട്ടന്‍ നായര്‍ എന്ന വൃദ്ധനെ ആര്‍.ഡി.ഒ യാണ് ഇവിടെ എത്തിച്ചത്. മക്കള്‍ ഉപേക്ഷിച്ച ഇവര്‍ കാന്‍സര്‍ രോഗിയുമാണ്. വാടകകോര്‍ട്ടേഴ്‌സില്‍ ഒറ്റക്കായിരുന്നു താമസം. ബാബുക്കുട്ടന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍ ഡി ഒ യാണ് ഇവരെ ഇവിടെ എത്തിച്ചത്. മറ്റൊന്ന് ചീരുവമ്മ എന്ന സ്ത്രീയാണ്.

പൊന്നാനി പുറങ്ങ് സ്വദേശി ഷണ്‍മുഖനെ രണ്ടാഴ്ച മുന്‍പ് നാട്ടുകാരാണ് ഇവിടെ എത്തിച്ചത്. ഒറ്റക്കായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. മറ്റൊരാള്‍ കഴിഞ്ഞ നാലിന് എത്തിയ തൃശൂര്‍ സ്വദേശി സുകുമാരനാണ്. കോഴിക്കോട് വെള്ളിമാട് കുന്നിലെ ഒരു അന്തേവാസിയായിരുന്ന ഇയാള്‍ അവിടെ അടിപിടി ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് തവനൂരിലെത്തിയത്. ഇവിടെ വന്ന ദിവസം തന്നെ തല്ലുണ്ടാക്കിയതിനെ തുടര്‍ന്ന് പറഞ്ഞുവിടുകയും ചെയ്തു. 'വൃദ്ധമന്ദിരത്തിലെ ചാര്‍ജുള്ള സൈനബ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഒരാളും ഇവിടെ എത്തിയിട്ടില്ലെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

പൊന്നാനി സ്വദേശിയും സിനിമാ പിന്നണി പ്രവര്‍ത്തകനുമായ ഷഫീഖ് ബസ് യാത്രയില്‍ തൊട്ട് മുന്നിലെ സീറ്റിലിരുന്ന വൃദ്ധന്റെ കയ്യിലെ പേപ്പറില്‍ എഴുതിയ വാക്കുകള്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

ചിത്രം തന്നെ വാര്‍ദ്ധക്യത്തെയും ജീവിത്തെയും വരച്ച് കാട്ടുന്നുണ്ടുണ്ടെങ്കിലും ഷഫീഖിന്റെ കുറിപ്പാണ് അതിലേറെ ശ്രദ്ധനേടിയത്. പൊന്നാനിയിലേക്കുള്ള ബസ് യാത്രയില്‍ തന്റെ സഹയാത്രികന്റെ കയ്യിലുണ്ടായിരുന്ന കുറിപ്പിനെയും അദ്ദേഹത്തിന്റെ ജീവിതത്തെ വ്യക്തമാക്കുന്നതായിരുന്നെന്നാണ് പോസ്റ്റില്‍ ഷഫീഖ് പറയുന്നത്.അതോടെയാണ് സത്യം അന്വേഷിക്കാതെ പലരും വൈറല്‍ ആക്കിയതും. ചിത്രം പകര്‍ത്താനുണ്ടായ സാഹചര്യത്തെയും ആ നിമിഷത്തെയും ഷഫീഖ് പോസ്റ്റിലൂടെ വിവരിക്കുന്നുണ്ട്.

'ഓരോ യാത്രയും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കും, കാലത്ത് 9.30 ഒരു നീണ്ട മുംബൈ യാത്രക്കൊടുവില്‍ കുറ്റിപ്പുറം എത്തി. അവിടെ നിന്നും നാട്ടിലേക്കുള്ള ബസില്‍ കയറി, അപ്പോഴാണ് എന്റെയടുത്ത സീറ്റില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നത് കണ്ടത്, നെരവീണ മുടിയുള്ള ചുളിവ് വീണ തൊലികള്‍, ഒരു 70 ന്റെ അടുത്ത് പ്രായം വരും ജീവിതത്തില്‍ ആകെയുള്ള കൂട്ട് എന്നോണം ഒരു ഊന്ന് വടി മുറുക്കെ പിടിച്ചിട്ടുണ്ട്, മങ്ങിയ കാഴ്ചകള്‍ തെളിയാന്‍ വേണ്ടി ഒരു വട്ട കണ്ണടയും ഉണ്ട്.

വാര്‍ദ്ധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യില്‍ വിയര്‍പ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്. കണക്ടര്‍ വന്നപ്പോള്‍ അയാള്‍ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടര്‍ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു.

ഞാന്‍ ആ കടലാസിലോട്ട് നോക്കി അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, 'തവനൂര്‍ ബസില്‍ കയറി വൃദ്ധ മന്ദിരത്തില്‍ ഇറങ്ങുക 'ഞാന്‍ ഏറെ നേരം ആ പേപ്പറിലേക്ക് തന്നെ നോക്കി നിന്നു, കണ്ണു നിറഞ്ഞു, വീട്ടിലെ പൂമുറ്റത്ത് മലര്‍ന്ന് കിടന്ന് മക്കളുടെ സന്തോഷവും, കൊച്ചുമക്കളുടെ കളികളും കണ്ട് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട് പോയ കാലത്തിന്റെ കാലത്തിന്റെ നല്ല ഓര്‍മകളെ താലോലിക്കാന്‍ കൊതിച്ച്, ഒടുവില്‍ കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ കാലിടറിയവര്‍, മക്കളെ സ്‌നേഹിക്കുന്ന തിരക്കില്‍ അവര്‍ക്ക് വേണ്ടി രക്തം വിയര്‍പ്പാക്കി ഒഴുക്കിയിട്ട്, വളര്‍ന്നു വലുതായപ്പോള്‍ തിരസ്‌കരിച്ച മക്കള്‍, വൃദ്ധമന്ദിരം എത്തി തന്റെ മുഷിഞ്ഞ ബാഗും എടുത്ത് അയാള്‍ മെല്ലെ ഇറങ്ങി പതുക്കെ നടന്നു നീങ്ങി, ആരൊക്കെയോ തിരിച്ചുവിളിക്കും എന്ന പ്രതിക്ഷയിലാവണം ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്, അപ്പോള്‍ എവിടെയോ വായിച്ച രണ്ടു വരികളാണ് എനിക്കോര്‍മ്മ വന്നത് ' പത്തു മക്കളെ നോക്കാന്‍ എനിക്കൊരു കഷ്ടപ്പാടും ഉണ്ടായില്ല, എന്നാല്‍ എന്നെ ഒരാളെ നോക്കാന്‍ ഈ പത്തു മക്കളും ഇത്ര കഷ്ടപ്പെടുന്നതെന്തെ?'

വിണ്ടുകീറിയുണങ്ങീട്ടങ്ങനെ, പൂക്കാതെ, കായ്ക്കാതെ, നില്‍ക്കും കാലം, കാതലിരുണ്ട് പൊടിയും കാലം, തായ് വേരൊടിഞ്ഞു ചളിയും കാലം, ശാഖകളൊന്നായടരും കാലം, ദ്വാരങ്ങള്‍ മുറ്റി, കുഴങ്ങും കാലം, സ്‌നേഹത്തോടൊരു തുള്ളി പകരാന്‍ ആരുണ്ടാകുമെന്നാരറിയുന്നു, മക്കളെ, നിങ്ങളിലാരുണ്ടാകുമെന്നാരറിയുന്നു?..'

ഇതാണ് ഷഫീഖ് ഫേസ്ബുക്കിലെഴുതിയത് .എന്നാല്‍ ഇതില്‍ പറഞ്ഞതുപോലൊരാള്‍ എത്തിയില്ലെന്നാണ് വൃദ്ധമന്ദിരത്തിലെ അധികൃതരുടെ വിശദീകരണം.

ഇങ്ങനെയൊരാളെ താന്‍ ബസില്‍ കണ്ടിരുന്നു .പിന്നെ ഞാന്‍ അന്വേഷിച്ചിട്ടില്ല. ബുധനാഴ്ച തവനൂരില്‍ എത്തി അന്വേഷിക്കണം. പോസ്റ്റ് നല്‍കിയ ഷഫീഖ് സുപ്രഭാതത്തോട് പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  a month ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  a month ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  a month ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  a month ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  a month ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  a month ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  a month ago