HOME
DETAILS

ഇന്ത്യയും ഫ്രാന്‍സും 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു; എവറസ്റ്റിന് മുകളിലൂടെ പറക്കാന്‍ ശേഷിയുള്ള ലോകത്തെ ഏക ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടും 

  
Web Desk
February 17, 2026 | 9:30 PM

India and France sign 20 key agreements

ന്യൂഡല്‍ഹി: പ്രതിരോധം, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങി സമസ്ത മേഖലകളിലും സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തീരുമാനിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം' (സ്‌പെഷല്‍ ഗ്ലോബല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്) എന്ന നിലയിലേക്ക് ഉയര്‍ത്തിയത്. പ്രതിരോധം, സ്റ്റാര്‍ട്ടപ്പ്, ഖനനം തുടങ്ങിയ മേഖലകളില്‍ ഇരുപതിലധികം കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ലോകം അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ ഇന്ത്യാ -ഫ്രാന്‍സ് സഖ്യം ആഗോള സ്ഥിരതയുടെ ചാലകശക്തിയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഫ്രാന്‍സിന്റെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ വിപണി സാധ്യതകളും ഒത്തുചേരുന്നത് പുതിയ ചരിത്രം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ വെമഗലില്‍ സ്ഥാപിച്ച എച്ച്125 ഹെലികോപ്റ്റര്‍ അസംബ്ലി ലൈനിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. എവറസ്റ്റ് കൊടുമുടിക്ക് മുകളിലൂടെ പറക്കാന്‍ ശേഷിയുള്ള ലോകത്തെ ഏക ഹെലികോപ്റ്റര്‍ ഇനി ഇന്ത്യയില്‍ നിര്‍മിക്കപ്പെടും. കൂടാതെ, ഹാമര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ഭെല്‍) ഫ്രഞ്ച് കമ്പനിയായ സഫ്രാനും തമ്മില്‍ സംയുക്ത സംരംഭത്തിനും ധാരണയായി.
നിക്ഷേപകര്‍ക്ക് ആശ്വാസമായി ഇരട്ട നികുതി ഒഴിവാക്കല്‍ കരാറില്‍ ഭേദഗതി വരുത്തി. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം സുഗമമാക്കും. ഡല്‍ഹി എയിംസില്‍ ഇന്ത്യാ- ഫ്രഞ്ച് നിര്‍മ്മിത ബുദ്ധി (എ.ഐ) സെന്റര്‍ സ്ഥാപിക്കും. മെറ്റബോളിക് ഹെല്‍ത്ത്, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവയിലും സഹകരിക്കും.
സെമികണ്ടക്ടര്‍, ക്ലീന്‍ എനര്‍ജി എന്നിവയ്ക്ക് അത്യാവശ്യമായ അപൂര്‍വ്വ ധാതുക്കളുടെ ഖനനത്തിലും വിതരണത്തിലും സഹകരിക്കാന്‍ ധാരണാപത്രമായി.
2026 ഇന്ത്യാ- ഫ്രാന്‍സ് നവീകരണ വര്‍ഷമായി ആഘോഷിക്കും. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ സഹകരണത്തിനായി ഹൈദരാബാദിലെ ടിഹബ്ബും നോര്‍ഡ് ഫ്രാന്‍സും തമ്മില്‍ കരാറിലെത്തി.
ചൊവ്വാഴ്ച രാവിലെ മുംബൈയിലെത്തിയ മാക്രോണ്‍, മുംബൈ മറൈന്‍ ഡ്രൈവില്‍ ജോഗിങ് നടത്തുകയും മുംബൈ ഭീകരാക്രമണ ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സ് എന്നും ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

English Summary: India and France on Tuesday elevated their ties to a 'special global strategic partnership' with Prime Minister Narendra Modi and French President Emmanuel Macron vowing to significantly ramp up bilateral cooperation in areas of defence, trade and technology in the face of increasing geopolitical upheavals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ ഇസ്റാഈൽ ബോംബാക്രമണം; ഒരു കുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

യുദ്ധം പടരാതിരിക്കാൻ ഉടനടി ഇടപെടണം; പുടിനുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  6 days ago
No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  6 days ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  6 days ago
No Image

മാനവീയം വീഥിയിലെ കമിതാക്കളുടെ തമ്മിൽതല്ല്; സ്വമേധയാ കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള പ്രത്യേക സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  6 days ago
No Image

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മക്ലെദിനെ വധിച്ചതായി ഇസ്റാഈൽ

International
  •  6 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  6 days ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  6 days ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  6 days ago