HOME
DETAILS
MAL
മദ്യഷോപ്പുകള്‍ ഒരുമിച്ച് തുറക്കും; തിയതി വൈകില്ലെന്ന് മന്ത്രി
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 301 മദ്യഷോപ്പുകളും ഒരുമിച്ച് തുറക്കുമെന്നും ഇതിന്റെ തീയതി വൈകാതെ അറിയിക്കുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്. മദ്യഷോപ്പുകള്‍ കഴിയുന്നത്ര വേഗം തുറക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തില്‍ മദ്യഷോപ്പുകള്‍ രണ്ടുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്ലെറ്റുകള് മുഖേനയും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകള് മുഖേനയും. ഈ രണ്ട് ഔട്ട്ലെറ്റുകളും ചേര്‍ന്ന് 301 ഷോപ്പുകളാണ് കേരളത്തിലുള്ളത്. ഈ 301 ഔട്ട്ലെറ്റുകളും ഒന്നിച്ച് തുറക്കാനുള്ള നിലപാടാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മദ്യം വാങ്ങാന്‍ വരുന്നവരുടെ തിരക്ക് കൂടി പരിഗണിച്ച് ഇത് കുറയ്ക്കാനായി ചില പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മദ്യത്തിന്റെ ബുക്കിങ് ഓണ്‍ലൈന്‍ മുഖേന സ്വീകരിക്കുകയും ഔട്ട്ലെറ്റുകള് വഴി വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. പേയ്മെന്റുകളും ഔട്ട്ലെറ്റില് നടക്കും. നേരത്തേ ഉള്ളതില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തന മാറ്റം ഉണ്ടാകും. സമയത്തിന്റെ കാര്യത്തിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമേ മദ്യഷോപ്പുകള്‍ എന്ന് തുറക്കാനാകും എന്നു പറയാനാകൂ എന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."