ഭവന രഹിതര്‍ക്കുളള വീടു നിര്‍മ്മാണത്തിന് അരൂക്കുറ്റിയില്‍ തുടക്കമായി.
പൂച്ചാക്കല്‍:ഭവന രഹിതര്‍ക്കുളള വീടു നിര്‍മ്മാണത്തിന് അരൂക്കുറ്റിയില്‍ തുടക്കമായി.
ലൈഫ് മിഷന് പദ്ധതി പ്രകാരം അരുക്കുറ്റി ഗ്രാമപഞ്ചായത്തിലെ ഭൂമിയുളള ഭവനരഹിതരായ 186 കുടുംബംഗങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുളള ശിലാസ്ഥാപന കര്‍മ്മവും ആദ്യ ഗഡു ഉദ്ഘാടനവും അഡ്വ. എ.എം ആരിഫ് എം.എല്‍.എ നിര്‍വഹിച്ചു.
തൃതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ഉള്‍പ്പെടെ നാല് ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് നല്‍കുന്നത് .കൂടാതെ തൊഴിലുറപ്പു പദ്ധതിയില്‍ 24000 രൂപയും വീടിന്റെ ഭിത്തി നിര്മ്മിക്കുതിനാവശ്യമായ 1200 സിമന്റ് കട്ടകളും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും. ഏറ്റവും പാവപ്പെട്ടവര്‍ക്ക് 65 വീടുകള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്കുവാനും തീരുമാനിച്ചു. പതിമൂന്നാം വാര്‍ഡിലെ ഇത്തിത്തറ ഷംല ഷാരിസിന്റെ വീടു നിര്‍മ്മിക്കുന്നതിനുളള ശിലാസ്ഥാപനമാണ് നടത്തിയത്.അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആബിദാ അസീസ് അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ്, ജില്ലാ പഞ്ചായത്തംഗം പി.എം പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ പി.കെ കൊച്ചപ്പന്, ശ്യാമള സിദ്ധാര്ത്ഥന് , പഞ്ചായത്ത് സെക്രറി വി. കമലേശന് ഇംപ്ലിമെന്റിംഗ് ഓഫീസര്‍ ഉണ്ണിക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."