ബിന്ദു പത്മനാഭന്റെ തിരോധാനം; അന്വേഷണത്തിന് മൂന്നാമതൊരു സംഘത്തെ കൂടി നിയോഗിച്ചു
ചേര്‍ത്തല : കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ശാസ്ത്രീയമായ അന്വേഷണത്തിന് മറ്റൊരു സ്പെഷല്‍ ടീമിനെ കൂടി ജില്ലാ പൊലീസ് മേധാവി നിയോഗിച്ചു.
തിരോധാനം സംബന്ധിച്ച് നര്‍ക്കോട്ടിക്ക് ഡി.വൈ.എസ്പിയുടെയും വ്യാജരേഖ ചമയ്ക്കല്‍,തട്ടിപ്പ് കേസുകള്‍ ചേര്‍ത്തല ഡി.വൈ.എസ്പിയുടെ സംഘവും അന്വേഷിക്കുന്നതിന് പുറമേയാണ് മൂന്നാമതൊരു സംഘത്തെ കൂടി ചുമതലപ്പെടുത്തിയത്.ഇതുമായി ബന്ധപ്പെട്ട കേസുകളുടെ വേഗം കൂട്ടുന്നതിനാണ് കൂടുതല്‍ അന്വേഷണ സംഘങ്ങള്‍ക്ക് ചുമതല വീതിച്ചു നല്‍കിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ചേര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനങ്ങളുണ്ടായത്. നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി എ.നസീം, ചേര്‍ത്തല ഡിവൈഎസ്പി എ.ഡി.ലാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
അന്വേഷണത്തിന്റെ വ്യാപ്തി മറ്റ് അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുവാനും സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിക്കുന്നത് ഉള്‍പ്പെയുള്ള ശക്തമായ നടപടികള്‍ക്കും ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്കി.അതേസമയം വ്യാജ മുക്ത്യാര്‍ ചമച്ച് വസ്തു വില്പന നടത്തിയ കേസിലെ രണ്ടാം പ്രതി കുറുപ്പംകുളങ്ങര സ്വദേശിനി മിനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ കോടതി 27ലേക്ക് മാറ്റി.കേസിലെ മൂന്നും നാലും പ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്. ഒന്നാം പ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."