ജില്ലാ സ്റ്റേഡിയം പ്രവര്‍ത്തനോദ്ഘാടനം; സംഘാടകസമിതി രൂപീകരിച്ചു
കല്‍പ്പറ്റ: ജൂലൈ രണ്ടിന് നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ(ജിനചന്ദ്ര സ്റ്റേഡിയം) നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.
മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി. നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ യോഗം കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു പദ്ധതി വിശദീകരണം നടത്തി.
സെക്രട്ടറി-ഇന്‍-ചാര്‍ജ്ജ് സതീഷ് കുമാര്‍ സ്വാഗതവും, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗം എ.ഡി. ജോണ്‍ നന്ദിയും പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ജനറല്‍ കമ്മറ്റി ചെയര്‍മാനും, പി.എം നാസര്‍, കെ. സുഗതന്‍, കെ. റസാഖ്, സി.കെ നൗഷാദ്, കെ.ടി ബാബു, നിജി കുമാരി, കെ. സദാനന്ദന്‍, രുഗ്മിണി വൈസ് ചെയര്‍മാന്മാരായും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു ജനറല്‍ കണ്‍വീനറായും, വി. ഹാരീസ്, പി. സഫറുള്ള, എ.ഡി ജോണ്‍, സാജിദ് എന്‍.സി, കെ.പി വിജയ്, സലീം കടവന്‍ കണ്‍വീനര്‍മാര്‍മാരായും സംഘാടകസമിതി രൂപീകരിച്ചു. സി.കെ നാസര്‍ ചെയര്‍മാനും ഗ്ലാഡ്‌സണ്‍ കണ്‍വീനറുമായ പ്രചാരണ ഡെക്കറേഷന്‍ കമ്മിറ്റിയും രൂപീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."