വിട പറഞ്ഞത് പാറക്കടവുകാരുടെ സ്വന്തം അബ്ദുല്ലക്ക
പാറക്കടവ്: തൈക്കണ്ടിയില്‍ അബ്ദുല്ലയുടെ വിയോഗത്തില്‍ പാറക്കടവിന് നഷ്ടമായത് അനുഗ്രഹീത വ്യക്തിത്വത്തെ. ഏവരുടെയും പ്രിയങ്കരനായ അബ്ദുല്ല ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് മരിച്ചത്.
കുട്ടികളോടും യുവാക്കളോടുമൊക്കെ കുശലം പറയുകയും സ്‌നേഹം പങ്കിടുകയും ചെയ്ത് പാറക്കടവില്‍ നിറസാന്നിധ്യമായ ഇദ്ദേഹം നരിക്കാട്ടേരി എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെട്ടിരുന്നത്.
കൂടാതെ മത-സാമൂഹിക രംഗങ്ങളിലെ ഇദ്ദേഹത്തിന്റെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. പാറക്കടവ് ടൗണില്‍ ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്ററിന് ആവശ്യമായ ഭൂമിദാനം നല്‍കിയതും ഇദ്ദേഹമായിരുന്നു. കഴിഞ്ഞമാസം ഉംറ കഴിഞ്ഞെത്തിയ ഇദ്ദേഹം ഹജ്ജിന് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ആകസ്മികമായി മരണപ്പെട്ടത്.
മയ്യിത്ത് പാറക്കടവ് ജുമാമസ്ജിദില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, എസ്.പി.എം തങ്ങള്‍, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, തൊടുവയില്‍ മഹമൂദ്, സി.എച്ച് ഹമീദ് വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."