90കോടി ഐഫോണുകളിലെ സുരക്ഷാ വീഴ്ച്ച ഗൗരവമെന്ന് ഗവേഷകര്‍; 'നിസാര'മെന്ന് കമ്പനി
ഐഫോണില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന സുരക്ഷാവീഴ്ച്ച സംഭവിച്ചുവെന്ന് സ്ഥിരീകരിച്ച് കമ്പനി. ആപ്പിള്‍ ഐഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റമാ. ഐ.ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന മെയിന്‍ ആപ്പ് വഴി ഐഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന പിഴവാണ് സൈബര്‍ സുരക്ഷാ വിദഗ്ധരായ സെക്ഓപ്‌സ് കണ്ടെത്തിയത്. എന്നാല്‍ സെക്ഓപ്‌സിന്റെ കണ്ടെത്തല്‍ നിസാരമെന്നാണ് ഇതുസംബന്ധിച്ച് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ പ്രതികരണം.
ദശലക്ഷക്കണക്കിന് ഐഫോണ്‍ ഉപയോക്താക്കളെ ബാധിക്കുന്ന ഐഒഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേടുപാടുകളിലൊന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചത്.
2010 മുതല്‍ ഐഫോണ്‍ ഉടമകള്‍ ഇതിന് ഇരയാകുന്നു എന്നാണ് സെക്ഓപ്സ് പുതിയതായി ആരോപിച്ചിരിക്കുന്നത്. ആപ്പിള്‍ ഇതിനുള്ള പ്രതിവിധി അടുത്തിറങ്ങാന്‍ പോകുന്ന ഐഒഎസ് 13.5ല്‍ നല്‍കുകയും ചെയ്യും. എന്നാല്‍, മുന്‍ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് ഐഫോണുകള്‍ക്ക് വേണ്ടതു ചെയ്യുമെന്ന് കമ്പനി പറയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങളിലൊന്ന്.
ആപ്പിള്‍ പറയുംപോലെ നിസാരമല്ല കാര്യങ്ങള്‍ എന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ നിലപാട്. ഈ പ്രശ്‌നം മുതലെടുത്ത് ഐഫോണ്‍ ഉപയോക്താക്കള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് സെക്ഓപ്‌സ് പറയുന്നത്.
ആപ്പിള്‍ ഈ പ്രശ്നം നിസാരവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ജര്‍മനിയുടെ ഫെഡറല്‍ ഓഫിസ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (ബിഎസ്ഐ) പുറത്തിറക്കിയ നിര്‍ദേശപ്രകാരം ഐഒഎസിലെ മെയില്‍ ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നാണ്.
ഇതു ബാധിക്കപ്പെട്ട ഉപകരണങ്ങളിലുള്ള മെയില്‍ മുഴുവന്‍ ചോര്‍ത്താനാകുമെന്നാണ് അവരുടെ കണ്ടെത്തല്‍. നിലവില്‍ ഇതിന് പാച്ച് ഒന്നും ആപ്പിള്‍ അയച്ചിട്ടുമില്ല. നിരവധി ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ ഈ ഭീഷണി നേരിടുന്നു. അവരെ വ്യക്തികളോ, കമ്പനികളോ, സര്‍ക്കാരുകളോ ലക്ഷ്യം വയ്ക്കാമെന്നാണ് ബിഎസ്ഐ പറയുന്നത്. തങ്ങള്‍ കമ്പനിയോട് ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞു കഴിഞ്ഞെന്നും വേഗം ഇതിനു പരിഹാരം കാണാന്‍ ആവശ്യപ്പെട്ടുവെന്നും ബിഎസ്ഐ അറിയിച്ചു.
ഐഒഎസിലെ മെയില്‍ ആപ്പില്‍ മൂന്നു പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവമാത്രം വച്ച് തങ്ങള്‍ ഫോണില്‍ കയറാന്‍ സാധ്യമല്ലെന്നാണ് ആപ്പിള്‍ വാദം. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അത്തരം ആക്രമണം നടന്നതിന് ഒരു തെളിവും കണ്ടിട്ടില്ലെന്നും ആപ്പിള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."