HOME
DETAILS
MAL
കാലവര്‍ഷം ജൂണ്‍ അഞ്ചു മുതല്‍
backup
May 16 2020 | 03:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അല്പം വൈകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ അഞ്ചോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ് വിലയിരുത്തല്‍.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് ഈ മാസം 28നും മറ്റൊരു സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍ ജൂണ്‍ രണ്ടിനും കാലവര്‍ഷമെത്തുമെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്.
ഉംപുന്‍ നാളെയോടെ
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് നാളെ വൈകിട്ടോടെ ഉംപുന്‍ ചുഴലിക്കാറ്റായേക്കുമെന്ന് വിലയിരുത്തല്‍. അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമായ മഴ ലഭിക്കും. കേരളത്തിലെ കാലവര്‍ഷത്തെ ഇത് സ്വാധീനിക്കില്ല. ഈ മേഖലയില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തില്‍
മഴ ശക്തമാകും
സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."