HOME
DETAILS

വേതനം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് കമ്മിഷന്‍

  
backup
March 10 2019 | 19:03 PM

%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%a8

 

തിരുവനന്തപുരം: ചെയ്ത ജോലിയുടെ വേതനം ലഭിക്കുക എന്നത് ഏതൊരാളുടെയും അവകാശമാണെന്നും അത് നല്‍കാതിരിക്കുന്നത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.


ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ മീഡിയ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന രോഗബാധിതനായ മുതിര്‍ന്നപൗരന് വര്‍ധിപ്പിച്ച ആനുകൂല്യവും കുടിശ്ശികയും എത്രയും വേഗം നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.കവടിയാര്‍ പണ്ഡിറ്റ്‌സ് കോളനിയില്‍ താമസിക്കുന്ന എ. പ്രഭാകരന് വേതനം നല്‍കാനാണ് ഉത്തരവ്. 2012 ലാണ് പരാതിക്കാരന്‍ കൗണ്‍സിലില്‍ ചേര്‍ന്നത്. പ്രതിമാസം 20,000 രൂപയായിരുന്നു ശമ്പളം. 2014ല്‍ 35,000 രൂപയായി കൗണ്‍സില്‍ യോഗം വര്‍ധിപ്പിച്ചു.


എന്നാല്‍ വര്‍ധിപ്പിച്ച ഹോണറേറിയം നല്‍കിയില്ല. വര്‍ധിപ്പിച്ച വേതനത്തിന് കൗണ്‍സില്‍ ഉത്തരവിറക്കിയില്ലെന്നാണ് മെംബര്‍ സെക്രട്ടറി കമ്മിഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നത്. അക്കൗണ്ടന്റ് ജനറലും ധനകാര്യപരിശോധനാ വിഭാഗവും നിയമനത്തില്‍ തടസവാദം ഉന്നയിച്ചത് കാരണമാണ് ഉത്തരവ് ഇറക്കാത്തത്. 2015ല്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മറ്റ് ഫയലുകള്‍ക്കൊപ്പം പരാതിക്കാരന്റെ നിയമന ഫയലും കണ്ടുകെട്ടി. കൗണ്‍സിലിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ഇക്കാരണത്താല്‍ ആനുകൂല്യം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.


വിജിലന്‍സിന്റെ പേര് പറഞ്ഞ് വേതനം വൈകിപ്പിച്ചതില്‍ കൗണ്‍സിലിന്റെ വൈര നിര്യാതന ബുദ്ധിയുണ്ടോ എന്ന് സംശയിക്കേണ്ടിയിരുന്നതായി കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
പരാതിക്കാരന്റെ പേരില്‍ വിജിലന്‍സ് കേസുകളൊന്നും നിലവിലില്ല. പരാതിക്കാരന്റെ നിയമനം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നെങ്കില്‍ 20,000 രൂപ വീതം 2016ല്‍ പിരിയുന്നതുവരെ ഹോണറേറിയം നല്‍കാന്‍ സാധ്യതയില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  4 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  5 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago