HOME
DETAILS

എന്നിട്ടും മദീനയിലേക്ക് വിമാന സര്‍വിസ് ഇല്ല

  
backup
March 10 2019 | 19:03 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a6%e0%b5%80%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


കൊണ്ടോട്ടി: ഇന്ത്യയില്‍നിന്ന് സഊദി അറേബ്യയിലേക്ക് കൂടുതല്‍ സര്‍വിസുകളെത്തുമ്പോഴും പ്രവാചക നഗരിയായ മദീന സെക്ടറില്‍ പറക്കാന്‍ വിമാനങ്ങളില്ല. ഹജ്ജ് സീസണില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍നിന്ന് മദീനയിലേക്ക് വര്‍ഷത്തില്‍ സര്‍വിസ് നടത്തുന്നത്. ഹജ്ജ് കഴിയുന്നതോടെ ഈ സര്‍വിസുകളും അവസാനിപ്പിക്കുന്നു. പതിനായിരക്കണക്കിന് ഹാജിമാരും ഉംറ തീര്‍ഥാടകരുമുള്ള കരിപ്പൂരില്‍നിന്ന് പോലും മദീനയിലേക്ക് നേരിട്ട് വിമാന സര്‍വിസ് ആരംഭിക്കാന്‍ വിമാനക്കമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല.


ലക്ഷക്കണക്കിന് ഹജ്ജ് -ഉംറ തീര്‍ഥാടകരുള്ള ഇന്ത്യയില്‍ ഒരിടത്തു നിന്ന് പോലും മദീനയിലേക്ക് നേരിട്ട് വിമാന സര്‍വിസില്ല. കരിപ്പൂരില്‍നിന്ന് സഊദി എയര്‍ലൈന്‍സിന് പിന്നാലെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് അടക്കം ജിദ്ദ സര്‍വിസ് ആരംഭിക്കാനിരിക്കുകയാണ്. സഊദി എയര്‍ലൈന്‍സ് ആഴ്ചയില്‍ കരിപ്പൂരില്‍നിന്ന് ഒന്‍പത് സര്‍വിസുകള്‍ നടത്തുന്നുണ്ട്. വിമാനക്കമ്പനികള്‍ ജിദ്ദക്ക് പകരം മദീന സര്‍വിസുകള്‍ തുടങ്ങിയാല്‍ തീര്‍ഥാടകര്‍ക്ക് മാത്രമല്ല മദീനയിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ഏറെ ആശ്വാസമാകും.


കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്കാണ് ഉംറ തീര്‍ഥാടകര്‍ പുറപ്പെടുന്നത്. നിലവില്‍ ജിദ്ദ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ പകുതിയിലേറെ പേരും ഉംറ തീര്‍ഥാടകരാണ്. റമദാന്‍ വരുന്നതോടെ ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കും. ഇതിന് പുറമെ നാട്ടില്‍ റമദാനും പെരുന്നാളും ആഘോഷിക്കാന്‍ എത്തുന്ന പ്രവാസികളുടെ തിരക്കും ഉണ്ടാകും. ഈ സമയത്ത് കരിപ്പൂര്‍-ജിദ്ദ റൂട്ടിലുള്ള തിരക്ക് കുറക്കാനും മദീന സര്‍വിസ് സഹായകരമാവും. വ്യാഴാഴ്ചകളില്‍ കരിപ്പൂരില്‍നിന്നും ജിദ്ദയിലേക്ക് സഊദിയയുടെ രണ്ടു സര്‍വിസാണുള്ളത്. ഇതില്‍ ഒരെണ്ണം മദീന വഴിയാക്കിയാലും പ്രവാസികള്‍ക്ക് അനുഗ്രഹമാകും. നിലവില്‍ കരിപ്പൂരില്‍നിന്നും ദമാമിലേക്ക് സഊദി സര്‍വിസ് ഇല്ല. കരിപ്പൂര്‍-ദമാം-മദീന ബന്ധപ്പെടുത്തി സര്‍വിസും ഏറെ പ്രയോജനപ്പെടും. ഈ വര്‍ഷം കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ആയതിനാല്‍ മദീന സര്‍വിസിനുള്ള ആവശ്യകത വര്‍ധിക്കുന്നുണ്ട്. ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ കരിപ്പൂര്‍- മദീന സര്‍വിസ് ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. അധികൃതരുടെ ഇടപെടലുകളുണ്ടായാല്‍ മലബാറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കും പ്രവാസികള്‍ക്കും മദീനയിലേക്ക് നേരിട്ട് പറക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago