HOME
DETAILS

റിലയന്‍സ് കേബിളുകള്‍ സ്ഥാപിക്കുന്നത് നാട്ടുകാരും നഗരസഭാ കൗണ്‍സിലര്‍മാരും തടഞ്ഞു

  
backup
April 12 2017 | 05:04 AM

%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5

നിലമ്പൂര്‍: അനുമതിയില്ലാതെ നഗരസഭയുടെ 11 റോഡുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനായി ചക്കാലക്കുത്തില്‍ റിലയന്‍സ് അധികൃതര്‍ റോഡ് വെട്ടിപ്പൊളിച്ച് കേബിള്‍സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാരും കൗണ്‍സിലര്‍മാരും ചേര്‍ന്ന് തടഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍മാരായ പി.എംബഷീര്‍, ഗോപാലകൃഷ്ണന്‍, മുസ്തഫ കളത്തുംപടിക്കല്‍, ഡെയ്‌സി ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞു. രേഖാമൂലമുള്ള അനുമതി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ റിലയന്‍സ് അധികൃതര്‍ക്ക് കഴിയാതെ വന്നതോടെ കൗണ്‍സിലര്‍മാര്‍ പൊലിസില്‍ വിവരം അറിയിക്കുകയും എസ്‌ഐ മനോജ് പറയറ്റ സ്ഥലത്തെത്തി ചാലുകള്‍ മണ്ണിട്ട് നികത്താന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതോടെ തൊഴിലാളികള്‍ തന്നെ ഇത് മണ്ണിട്ട് മൂടി.
6847500രൂപക്ക് പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറി ഒപ്പിട്ടുനല്‍കിയ പകര്‍പ്പാണ് കരാറുകാര്‍ കൗണ്‍സിലര്‍മാര്‍ക്ക് കാണിച്ചുകൊടുത്തത്. എന്നാല്‍ നഗരസഭാ അസി എന്‍ജിനീയര്‍ വര്‍ക്കിംങ് ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്ന് കൗണ്‍സിലര്‍മാരെ രേഖാമൂലം അറിയിച്ചു. നഗരസഭയുടെ പരിധിയില്‍ വരുന്ന 13 കിലോമീറ്റര്‍ റോഡില്‍ മീറ്ററിന് 750രൂപ പ്രകാരം ലഭിക്കണമെന്നായിരുന്നു ഇതുമായി ചേര്‍ന്ന നഗരസഭയുടെ കൗണ്‍സില്‍ യോഗത്തിലെ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ പിന്നീട് ഈ വിഷയം ചര്‍ച്ചക്കുപോലും വന്നിരുന്നില്ല.
ഇന്നലെ രാവിലെ നാട്ടുകാരാണ് റിലയന്‍സിന്റെ നേതൃത്വത്തില്‍ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തി കരാറുകാര്‍ നടത്തുന്നതായി കൗണ്‍സിലര്‍മാരെ അറിയിച്ചത്. നിലമ്പൂര്‍ പൊലിസ് സ്‌റ്റേഷനിലെത്തി അനുമതിയില്ലാതെ പ്രവര്‍ത്തിനടത്തിയ കരാറുകാരനെതിരെ നിലമ്പൂര്‍ എസ്‌ഐക്ക് പരാതിയും നേരിട്ടു നല്‍കി.
കൗണ്‍സിലര്‍മാരെ നോക്കുകുത്തിയാക്കി സെക്രട്ടറി നടത്തിയ അനുമതിയിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് നഗരസഭക്കുണ്ടായിരിക്കുന്നതെന്നും ഇതില്‍ ഒരുവിഹിതം സെക്രട്ടറിയുടെ പോക്കറ്റിലേക്കെത്തിയിട്ടുണ്ടെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൗണ്‍സിലര്‍മാരായ പി.എം ബഷീര്‍, ഡെയ്‌സി ചാക്കോ, ഗോപാലകൃഷ്ണന്‍ മുസ്തഫ എന്നിവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  15 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  29 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago