HOME
DETAILS
MAL
ബ്രസീലില്‍ വീണ്ടും രാജി; ആരോഗ്യമന്ത്രി പദവിയൊഴിഞ്ഞു
backup
May 16 2020 | 03:05 AM
ബ്രസീലിയ: കൊവിഡ് വ്യാപനത്തിനിടെ ബ്രസീലില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. സ്ഥാനമേറ്റ് ഒരു മാസം പൂര്‍ത്തിയാകും മുന്‍പേ പുതിയ ആരോഗ്യ മന്ത്രിയും രാജിവച്ചു. പ്രസിഡന്റ് ജയര്‍ ബോല്‍സനാരോയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി.
ബ്രസീല്‍ ആരോഗ്യമന്ത്രി നെല്‍സണ്‍ ടെയ്ക്കാണ് രാജി പ്രഖ്യാപിച്ചത്. നേരത്തെ, അഭിപ്രായവ്യത്യാസങ്ങള്‍ കാരണം മുന്‍ ആരോഗ്യ മന്ത്രിയെ പുറത്താക്കിയ പ്രസിഡന്റ് ഇദ്ദേഹത്തെ മന്ത്രിയായി നിയോഗിച്ചതായിരുന്നു. രാജ്യത്ത് നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് ഒഴിവാക്കുന്നതിലടക്കം ടെയ്ക്കിന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇതേ കാരണത്താലായിരുന്നു മുന്‍ ആരോഗ്യമന്ത്രി നെല്‍സണ്‍ മണ്ഡേറ്റയെ ബോല്‍സനാരോ പുറത്താക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."