HOME
DETAILS

കുടിയേറ്റനയത്തില്‍ അടിയന്തര ഇ.യു യോഗം

  
backup
June 24 2018 | 20:06 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af

 

ബ്രസല്‍സ്: കുടിയേറ്റ വിഷയം ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂനിയന്റെ അപ്രതീക്ഷിത യോഗം. കുടിയേറ്റം ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി ബ്രസല്‍സില്‍ ഇ.യു രാഷ്ട്രത്തലവന്മാരുടെ ചെറു ഉച്ചകോടി ബ്രസല്‍സില്‍ നടന്നു. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ലൗഡ് ജങ്കറാണ് ഉച്ചകോടി വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ യൂനിയനിലെ 16 അംഗങ്ങളുടെയും നേതാക്കള്‍ പങ്കെടുത്തതായാണ് അറിയുന്നത്.
ഈ മാസം 28, 29 തിയതികളിലായി കുടിയേറ്റ വിഷയത്തില്‍ നയരൂപീകരണത്തിനായി ഇ.യു ഉച്ചകോടി നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. അനൗദ്യോഗിക പ്രവര്‍ത്തക സമിതി യോഗമെന്നാണ് ഇന്നലത്തെ കൂടിക്കാഴ്ചയെ ഴാങ് ജങ്കര്‍ വിശേഷിപ്പിച്ചത്. കുടിയേറ്റ പ്രശ്‌നങ്ങള്‍ സമിതിക്കകത്തും ആഴത്തിലുള്ള പിളര്‍പ്പ് സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണു വിഷയത്തില്‍ ശക്തമായ നയരൂപീകരണം ലക്ഷ്യമിട്ട് യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിന് ആഭ്യന്തരതലത്തിലെ കുടിയേറ്റ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനുള്ള മികച്ച അവസരമാകും യോഗമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുടിയേറ്റ നയങ്ങളെ തുടര്‍ന്ന് ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണം മാസങ്ങളോളം നീണ്ടുപോയിരുന്നു. തുടര്‍ന്ന് കുടിയേറ്റനയം മയപ്പെടുത്താമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ഏതാനും കക്ഷികളുടെ പിന്തുണയോടെ മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് അവര്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. സര്‍ക്കാര്‍ ഇപ്പോഴും നിലനില്‍പുഭീഷണി നേരിടുന്നുണ്ട്.
കഴിഞ്ഞയാഴ്ച അഭയാര്‍ഥികളുമായി മധ്യാധരണ്യാഴിയില്‍ അകപ്പെട്ട കപ്പലിനെ സ്വീകരിക്കാന്‍ ഇറ്റലിയും മാള്‍ട്ടയും വിസമ്മതിച്ചിരുന്നു. ഇതിനെതിരേ യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്ര സഭയും ശക്തമായ വിമര്‍ശവും നടത്തിയിരുന്നു. കുടിയേറ്റവിരുദ്ധനായ ആഭ്യന്തരമന്ത്രി മാറ്റിയോ സാല്‍വിനിയുടെ കടുംപിടിത്തത്തെ തുടര്‍ന്നാണ് ഇറ്റലി കപ്പലിനെ തടയാന്‍ തുറമുഖമടച്ചത്. തുടര്‍ന്ന് സ്‌പെയിന്‍ അഭയാര്‍ഥികളെ സ്വീകരിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago