പ്രതികളെ പിടികൂടാനായില്ല; രാഷ്ട്രീയ ഇടപെടലുണ്ടെന്ന് നാട്ടുകാര്‍
കഠിനംകുളം :കരിച്ചാറയില്‍ കഞ്ചാവ് മാഫിയ മംഗലപുരം പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടാനായില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഇടപ്പെടല്‍ കൊണ്ടാണ് പ്രതികളെ പിടികൂടാന്‍ പൊലിസിന് കഴിയാത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ ബുധനാഴ്ച വൈകിട്ട് 6.30 ഓടെ കരിച്ചാറ കടവിനു സമീപത്തായിരുന്നു സംഭവം. കഞ്ചാവും മറ്റ് ലഹരി പദാര്‍ഥങ്ങളും ഉപയോഗിച്ച് ശല്യം സൃഷ്ടിച്ചവരെ പിടികൂടാനെത്തിയ മംഗലപുരം പൊലിസിനെ സ്ത്രീകളടക്കമുള്ള ഒരു സംഘം ആക്രമിക്കുകയായിരുന്നു. പൊലിസ് പിടികൂടിയവരെ ഇവര്‍ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയും ചെയ്തു.
എസ്.ഐ. അടക്കമുള്ള പൊലിസുകാരെഅര കിലോമീറ്ററോളം ഇവര്‍ ഓടിച്ചിട്ട് തല്ലി.ഇവിടത്തെ പൊലിസ് തങ്ങളാണെന്നും തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ എസ്.ഐ ആയാലും സി .ഐ.ആയാലും കൊന്ന് കരിച്ചാറ കടവിലെ കായലില്‍ തള്ളുമെന്ന് ഇവര്‍ ഭീഷണിയും മുഴക്കിയിരുന്നു.
സംഭവം ന്നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒരൊറ്റ പ്രതിയെ പോലും പിടിക്കൂടാനാകാത്ത അവസ്ഥയിലാണ് മംഗലപുരം പൊലിസ്. ഇടത് വലത് ഭേദമില്ലാതെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ കഞ്ചാവ് ലോബികളുടെ സഹായികളാവുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.പൊലിസിനെ ആക്രമിച്ച സ്ത്രീകളടക്കമുള്ള സംഘം ഇപ്പോഴും പരസ്യമായി രംഗത്തുണ്ടങ്കിലും രാഷ്ട്രീയ ഇടപ്പെടലിനെ തുടര്‍ന്ന് പൊലിസിന് ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.ഇവരെ പിടികൂടിയാല്‍ കായലോര തീരപ്രദേശങ്ങളിലെ മയക്ക് മരുന്ന് ലോബിയെ വേരോടെ പിഴുതെറിയാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."