HOME
DETAILS

'ട്രംപിന്റെ ക്രൂരതകളെ ന്യായീകരിക്കുന്നവര്‍ക്ക് ഇവിടെ ഭക്ഷണമില്ല'

  
backup
June 24, 2018 | 8:18 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a4%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a8%e0%b5%8d

 

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ജനകീയരോഷത്തിന്റെ സ്വാദറിഞ്ഞ് കീഴുദ്യോഗസ്ഥരും. വിര്‍ജീനിയയിലെ ഗ്രാമീണ പ്രദേശമായ ലെക്‌സിങ്ടണിലെ റെഡ് ഹെന്‍ റെസ്റ്റോറന്റില്‍ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനെത്തിയ വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ ഹക്കബീ സാന്‍ഡേഴ്‌സിനെ കടയുടമ ഇറക്കിവിടുകയായിരുന്നു.
കടയിലെത്തിയ സാന്‍ഡേഴ്‌സിനെ തിരിച്ചറിഞ്ഞ ജീവനക്കാര്‍ വിവരം റെസ്റ്റോറന്റ് ഉടമ സ്റ്റെഫാനി വില്‍കിന്‍സണെ നേരിട്ടു വിളിച്ച് അറിയിക്കുകയായിരുന്നു. ആദ്യം വില്‍കിന്‍സണ്‍ ഇക്കാര്യം വിശ്വസിച്ചില്ല. സംഭവം സത്യമാണെങ്കില്‍ സാന്‍ഡേഴ്‌സണ്‍ അവിടെനിന്നു ഭക്ഷണം കഴിക്കുന്നതു തനിക്കൊട്ടും ഇഷ്ടമല്ലെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് നേരിട്ട് വാഹനമോടിച്ച് റെസ്റ്റോറന്റിലെത്തി വില്‍കിന്‍സണ്‍.
റെസ്റ്റോറന്റിലെത്തിയപ്പോള്‍ സാന്‍ഡേഴ്‌സുണ്ട് കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ ഭര്‍ത്താവിനും മറ്റു നാലുപേര്‍ക്കുമൊപ്പം ഒരു ടേബിളിനു ചുറ്റുമിരിക്കുന്നു. താനവരോട് ഇറങ്ങിപ്പോകണമെന്നു പറയാനാണു താല്‍പര്യപ്പെടുന്നത്, നിങ്ങള്‍ക്കെന്തു പറയാനുണ്ടെന്ന് വില്‍കിന്‍സണ്‍ ജീവനക്കാരോട് അഭിപ്രായമാരാഞ്ഞു. അവരുടെ മറുപടി അതേ എന്നായിരുന്നു. സാന്‍ഡേഴ്‌സിരുന്ന ടേബിളിനു മുന്നിലെത്തിയ വില്‍കിന്‍സണ്‍ അവരെ പുറത്തേക്കു വിളിച്ചു. പുറത്തെത്തിയ സാന്‍ഡേഴ്‌സിനോട് വില്‍കിന്‍സണ്‍ ഇത്രയുമാണു പറഞ്ഞത്: വിശ്വസ്തത, സത്യസന്ധത, കരുണ, സഹകരണം എന്നിങ്ങനെയുള്ള ചില മര്യാദകള്‍ ഈ റെസ്റ്റോറന്റ് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. നിങ്ങളിവിടെനിന്ന് ഇറങ്ങിപ്പോകണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്.''
ഇതുകേട്ട സാന്‍ഡേഴ്‌സ് ഒട്ടും അമാന്തിച്ചില്ല. ടേബിളിനടുത്തുണ്ടായിരുന്ന ബാഗെടുത്ത് കൂടെയുണ്ടായിരുന്നവര്‍ക്കൊപ്പം പുറത്തിറങ്ങി കാറില്‍ മടങ്ങി.
വിചിത്രകരമായ നടപടിയില്‍ വില്‍കിന്‍സണിന് ഒട്ടും ഖേദമില്ല. രാജ്യം ട്രംപിനെ വന്‍ ഭൂരിപക്ഷത്തിനു തെരഞ്ഞെടുത്തപ്പോഴും 7,000ത്തോളം ജനസംഖ്യയുള്ള ലെക്‌സിങ്ടണില്‍ ഭൂരിഭാഗം ജനങ്ങളും അയാള്‍ക്കെതിരേയാണ് വോട്ട് ചെയ്തത്. അമേരിക്കന്‍ ജനത ആഴത്തില്‍ വിഭജിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. തന്റെ റെസ്റ്റോറന്റും അതിലെ തൊഴിലാളികളും രാഷ്ട്രീയം മെനുവിനു പുറത്തുനിര്‍ത്തിയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത്. എന്നാല്‍, മനുഷ്യത്വവിരുദ്ധവും അധാര്‍മികവുമായ ഒരു ഭരണകൂടത്തില്‍ പ്രവര്‍ത്തിക്കുന്ന, പ്രസിഡന്റിന്റെ ക്രൂരമായ നയങ്ങളെ പരസ്യമായി ന്യായീകരിക്കുന്നയാള്‍ക്കൊപ്പം നില്‍ക്കാനോ അയാളെ സഹായിക്കാനോ തങ്ങള്‍ ഒരുക്കമല്ലെന്നു തന്നെ വില്‍കിന്‍സണ്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്

Kerala
  •  6 minutes ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

National
  •  8 minutes ago
No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  30 minutes ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  35 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  40 minutes ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  44 minutes ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  an hour ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  an hour ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  an hour ago