കേരളവും വാക്‌സിന്‍ പരീക്ഷണത്തിന്: പ്രവര്‍ത്തനം ഐ.സി.എം ആറുമായി ചേര്‍ന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിന്‍ നടപ്പാക്കാന്‍ തുടങ്ങിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.ഐ.സി.എം ആറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രോഗികളുടെ എണ്ണം കൂടുകയും കാര്യങ്ങള്‍ കൈവിട്ടുപോവുകയും രോഗികള്‍ക്ക് വേണ്ട ശ്രദ്ധ നല്‍കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഒന്നായാലും പതിനായിരമായാലും മരണം മരണമാണ്. കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാകൂ. അത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മറ്റന്നാള്‍ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട. തിങ്കളാഴ്ചമുതല്‍ എല്ലാം തുറന്നിടില്ല. ജീവനോപാധികളില്‍ ഇളവുണ്ടാകും. മരണം ഇല്ലാതാക്കുകയാണ് മുഖ്യലക്ഷ്യം. രണ്ടുംകല്‍പിച്ചുള്ള നീക്കം നടത്തില്ല കേരളത്തിനു പുറത്തുള്ളവരില്‍ അത്യാവശ്യക്കാര്‍ മാത്രമാണ് മടങ്ങേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 576 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 80 പേരാണ് ചികിത്സയിലുള്ളത്. 48,825 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 538 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. വയനാട്ടിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."