കണ്ണൂരില്‍ പ്രചാരണത്തിന് തുടക്കമിട്ട് എല്‍.ഡി.എഫ്
കണ്ണൂര്‍: ബി.ജെ.പിയെ നേരിടാന്‍ ഇടതുപക്ഷമെന്ന പ്രമേയവുമായി കണ്ണൂരില്‍ പ്രചാരണത്തിന് തുടക്കമിട്ട് എല്‍.ഡി.എഫ്. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.കെ ശ്രീമതിക്കായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ചുവരെഴുത്തുകളിലാണ് ബി.ജെ.പിയെ നേരിടാന്‍ ഇടതുപക്ഷമെന്ന വാചകവും ചേര്‍ത്തിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണെന്ന യു.ഡി.എഫിന്റെ പ്രചാരണരീതിയെ മറികടക്കാനാണു പുതിയ മുദ്രാവാക്യവുമായി എല്‍.ഡി.എഫ് രംഗത്തെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ലഭിച്ച ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ചോര്‍ച്ച തടയാനും ഇത്തരം പ്രചാരണരീതി കൊണ്ട് കഴിയുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു.
ബി.ജെ.പിയെ നേരിടാന്‍ ഇടതുപക്ഷത്തിനേ കഴിയൂവെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനക്കെതിരേ നേരത്തെ തന്നെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. ബംഗാള്‍, ത്രിപുര പരാജയങ്ങള്‍ക്കു ശേഷം കേരളത്തില്‍ മാത്രം അധികാരത്തിലുള്ള ഇടതുപക്ഷത്തിന് രാജ്യത്തെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ എങ്ങനെ ബി.ജെ.പിയെ നേരിടാനാകുമെന്ന ചോദ്യം യു.ഡി.എഫ് അനുകൂല ഗ്രൂപ്പുകളിലൂടെ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."