ബാഴ്‌സലോണ കുതിപ്പ് തുടരുന്നു
ബാഴ്‌സലോണ: ലാലിഗയില്‍ ബാഴ്‌സലോണ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ വല്ലെക്കാനോയ്‌ക്കെതിരേ 3-1 ന്റെ ജയം നേടിയാണ് ബാഴ്‌സ ജൈത്രയാത്ര തുടരുന്നത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ച് വരവ്. ലയണല്‍ മെസ്സി, ജെറാര്‍ഡ് പിക്വെ, ലൂയിസ് സുവാരസ് എന്നിവരാണ് ബാഴ്‌സയ്ക്കു വേ@ണ്ടി ലക്ഷ്യംക@ണ്ടത്.
റൗള്‍ ഡി തോമസാണ് വല്ലെക്കാനോയുടെ ഏക ഗോള്‍ സ്‌കോറര്‍. ജയത്തോടെ ലീഗിലെ ര@ണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് അകലം ബാഴ്‌സ ഏഴാക്കി വര്‍ധിപ്പിച്ചു. ലീഗിലെ മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് ലെഗനെസിനെ പരാജയപ്പെടുത്തി. 2-1 എന്ന സ്‌കോറിന് ഗറ്റാഫെ ഹുയസ്‌കയെ പരാജയപ്പെടുത്തി. റയല്‍ ബെറ്റിസ് എതില്ലാത്ത ഒരു ഗോളിന് സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തി. എയ്ബറും അലാവെസും തമ്മിലുള്ള മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചു.
ഇനിയെസ്റ്റയെ മറികടന്ന് മെസ്സി
ബാഴ്‌സലോണക്കായി ഏറ്റവും കൂടുതല്‍ ലാലിഗ മത്സരങ്ങള്‍ എന്ന നേട്ടത്തിനരികെ ലയണല്‍ മെസ്സി.
ഇന്നലെത്തെത് ലാലിഗയില്‍ മെസ്സിയുടെ 443ാം മത്സരമായിരുന്നു. ബാഴ്‌സലോണയ്ക്കായുള്ള ലാലിഗ മത്സരങ്ങളുടെ എണ്ണത്തില്‍ ഇതോടെ മെസ്സി ര@ണ്ടാമതെത്തി. 442 മത്സരങ്ങള്‍ കളിച്ച ഇനിയേസ്റ്റയുടെ റെക്കോര്‍ഡ് ആണ് മെസ്സി ഇന്നലെ മറികടന്നത്. ഇനി മെസ്സിക്ക് മുന്നില്‍ സാവി മാത്രമാണ് ഉള്ളത്.
ബാഴ്‌സലോണയ്ക്ക് വേണ്ട@ി സാവി 505 ലാലിഗ മത്സരങ്ങള്‍ കളിച്ചിട്ടു@ണ്ട്. 443 മത്സരങ്ങളില്‍ നിന്നായി മെസ്സി ബാഴ്‌സലോണക്കായി 409 ഗോളും നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."