HOME
DETAILS

ഡല്‍ഹിയില്‍ നിന്ന് മലയാളികളെ നാട്ടിലേക്കു കൊണ്ടുവരുന്ന ട്രയിനിന് കേരളം എന്‍.ഒ.സി നല്‍കി

  
backup
May 16 2020 | 15:05 PM

delhi-train-in-noc-issue11

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് മലയാളികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന ട്രയിനിന് കേരളം എന്‍.ഒ.സി നല്‍കി. ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ വഹിക്കണം. ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ റെയില്‍വേ സ്‌റ്റേഷനിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലേക്ക് ട്രയിന്‍ സര്‍വിസ് നടത്തുന്നതിനായി അനുമതി ചോദിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിന് അനുമതി നല്‍കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തിരിച്ച് കത്ത് എഴുതിയിരിക്കുന്നത്.

ട്രെയിനിലെ യാത്രക്കാരെ സംബന്ധിച്ചും തീയതി സംബന്ധിച്ചും അറിയിക്കാം എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ഉടന്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ കേരളാ ഹൗസ്, പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ആളുകളോടും വിദ്യാര്‍ഥികളോടും വിശദാംശങ്ങള്‍ മൊബൈല്‍ സന്ദേശംവഴി അയക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാവിലെ എട്ട് മണി വരെയായിരുന്നു ഇതിനുള്ള സൗകര്യം. ഇത്തരത്തില്‍ തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ യാത്ര തിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക്ഭഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago
No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago