പച്ചക്കറി വില കുതിച്ചുയര്‍ന്നു; വിഷുവിപണി കൈപൊള്ളിക്കും
കൊച്ചി: ഇത്തവണ വിഷുവിപണി കൈപൊള്ളിക്കും. പച്ചക്കറിയില്‍ തൊട്ടാല്‍ കൈപൊള്ളുന്ന അവസ്ഥയാണ് വിപണിയില്‍. ഓണക്കാലത്തു പോലുമില്ലാത്ത വര്‍ധനവാണ് നിലവില്‍ പച്ചക്കറി മേഖലയിലുണ്ടായിരിക്കുന്നത്. 20 മുതല്‍ 50 ശതമാനം വരെയാണ് കേരളവിപണിയിലെ പച്ചക്കറി വിലവര്‍ധനവ്.
കടുത്ത ചൂടും ചരക്ക് നീക്കത്തിലുണ്ടായ കുറവും മൂലം വിലവര്‍ധനവ് നേരിട്ടിരുന്ന വിപണി വിഷുവും ഈസ്റ്ററും എത്തിയതോടെ വില വീണ്ടും കുതിച്ചുര്‍ന്നു. വിഷു എത്തിയതോടെ വിലവര്‍ധിച്ച താരം വെള്ളരിയാണ്. വിഷുക്കണിക്കായുള്ള വെള്ളരിക്ക് 40 മുതല്‍ 45വരെയാണ് വില. 15നും 201നും ഇടയിലായിരുന്നു മുന്‍പ് വെള്ളരിയുടെവില.
ഇതിനൊപ്പം മറ്റ് പച്ചക്കറികളുടെയും വില വര്‍ധിച്ചിരിക്കുകയാണ്. ബീന്‍സ് വില സെഞ്ച്വറി കടന്നു. 100നും 120നും ഇടക്കാണ് വില. പണ്ട് പച്ചക്കറി വാങ്ങുമ്പോള്‍ വെറുതെ ലഭിച്ചിരുന്ന കറിവേപ്പിലക്കും കൊടുക്കണം കിലോയ്ക്ക് 30മുതല്‍ 40വരെ. ക്യാരറ്റിന് 65 മുതല്‍ 70 വരെയും, ക്വാളിഫഌവറിന് 60 മുതല്‍ 65 രൂപ വരെയുമാണ് വില. അച്ചിങ്ങ 80, വെണ്ടയ്ക്ക 55, മുരിങ്ങയ്ക്ക് 45, കോവയ്ക്ക 30, തക്കാളി 30, കിഴങ്ങ് 25, ക്യാബേജ് 40, കുമ്പളങ്ങ 40, പച്ചക്കായ 40 എന്നിങ്ങനെയാണ് നിലവിലെ വില. പാവയ്ക്ക, പച്ചമുളക്, ബീറ്റ് റൂട്ട് എന്നിവയ്ക്ക് 60 രൂപ മുതലാണ് വില വര്‍ധിച്ചിരിക്കുന്നത്. 30 രൂപയ്ക്ക് കിട്ടികൊണ്ടിരുന്ന പടവലം, വഴുതനങ്ങ എന്നിവ ഇപ്പോള്‍ കിട്ടണമെങ്കില്‍ 60 രൂപ കൊടുക്കേണ്ട അവസ്ഥയാണ്. ചുവന്നുളളി 54 മുതല്‍ 60 വരെ എത്തി നില്‍ക്കുകയാണ്. കാലാവസ്ഥയിലുണ്ടായ മാറ്റവും, മഴക്കുറവുമാണ് പച്ചക്കറി വിലയെ ബാധിച്ചിരിക്കുന്നത്. കീടാതെ ചൂട് ശക്തമായതിനാല്‍ പച്ചകറികള്‍ സ്റ്റോക്ക് ചെയ്യുന്നത് വ്യാപാരികള്‍ കുറച്ചിരിക്കുകയാണ്. പെട്ടന്നു ഇവ കേടാകുന്നതിനാലാണ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."