HOME
DETAILS
MAL
സഊദിയിലെ ഇന്ത്യൻ സ്ഥാനപതിക്ക് റിയാദ് ഇന്ത്യൻ സമൂഹം പ്രൗഢ ഗംഭീര യാത്രയയപ്പ് നൽകി
backup
March 11 2019 | 09:03 AM
റിയാദ്: ഔദ്യോഗിക പദവി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സഊദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദിനു റിയാദിലെ ഇന്ത്യൻ സമൂഹം പ്രൗഢ ഗംഭീരമായ യാത്രയയപ്പ് നൽകി. വിവിധ സംസ്ഥാനങ്ങളിലെ സാമൂഹിക പ്രതിനിധികളുടെ സംയുക്ത സമിതിയാണ് റിയാദ്ഇന്ത്യൻ സ്‌കൂളിൽ യാത്രയയപ്പ് യോഗം സംഘടിപ്പിച്ചത്. വൈകീട്ട് ഏഴിന് ആരംഭിച്ച പരിപാടി പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ചാണ് ആരംഭിച്ചത്. അംബാസിഡറുടെ പത്‌നി ശബ്‌ന ജാവേദിനെയും യോഗം ലോക വനിതാ ദിനം പ്രമാണിച്ചു ആദരവും യാത്രയയപ്പും നൽകി.
സംയുക്ത സമിതി കൺവീനർ മുഹമ്മദ് സൈഗം ഖാൻ അധ്യക്ഷത വഹിച്ചു. സലിം മാഹി അംബാസിഡറുടെ ജീവിത രേഖ സദസ്സിനു സമർപ്പിച്ചു. ശിഹാബ് കൊട്ടുകാട്, നിയാസ് അഹമ്മദ്, ഇംതിയാസ് അഹമ്മദ്, മുഹമ്മദ് മുബീൻ, മിസ്ബാഹുൽ ആരിഫിന്, മുഹമ്മദ് ഖൈസർ, വാശി ഹൈദർ, അഫ്‌താബ് നിസാമി, ഡോ:മുഹമ്മദ് അഷ്‌റഫ് അലി, ഡോ: അൻവർ ഖുർഷിദ്, മുഹമ്മദ് അബ്‌ദുറഹ്‌മാൻ,മുഹമ്മദ് ജബ്ബാർ, ഡോ: ഇമാനുള്ള ആസ്‌മി, ഡോ: ദിൽഷാദ് അഹമ്മദ്, മുനീബ് പാഴൂർ സംസാരിച്ചു. സുഹൈൽ അഹമ്മദ് സ്വാഗതവും അഹമ്മദ് സിദ്ധീഖി നന്ദിയും പറഞ്ഞു. ചടങ്ങിൽ മുപ്പതോളം വിവിധ മലയാളായി സംഘടനകൾ വിവിധ സംസ്ഥാനങ്ങളിലെ സംഘടനകളും ഷാൾ അണിയിക്കുകയും ഫലകങ്ങൾ നൽകുകയും ചെയ്‌തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."