HOME
DETAILS
MAL
അംബാസിഡർ മക്ക ഗവർണറുമായി കൂടിക്കാഴ്ച നടത്തി
backup
March 11 2019 | 09:03 AM
മക്ക: കാലാവധി പൂർത്തിയാക്കി ഈ മാസം ഔദ്യോഗിക പദവി ഒഴിയുന്ന സഊദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി സുപ്രീം കൗൺസിൽ അധ്യക്ഷനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനെ സന്ദര്‍ശിച്ചു. ശക്തമായ സൗഹൃദം പുലര്‍ത്തുന്ന ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ജിദ്ദയിലെ ഗവര്‍ണറേറ്റ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പദവി ഒഴിയുന്നതിനു മുൻപായി സഊദി ഭരണാതികാരിയെയും നേരത്തെ അംബാസിഡർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സീഷെൽസിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ ഡോ. ഔസാഫ് സഈദ് ആണ് പുതിയ ഇന്ത്യൻ അംബാസിഡർ. അടുത്തയാഴ്ച്ച തന്നെ ഇദ്ദേഹം ചുമതലയേൽക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."