സിയാല്‍ ഗോള്‍ഫ് കോഴ്സിലിന് ഇന്ന് തുടക്കമാകും
നെടുമ്പാശ്ശേരി: രാജ്യത്തെ പരമോന്നത ഗോള്‍ഫ് സംഘടനയായ പ്രൊഫഷണല്‍ ഗോള്‍ഫ് ടൂര്‍ ഓഫ് ഇന്ത്യ (പി. ജി. ടി. ഐ)യുടെ പതിനൊന്നാം സീസണ് ടൂര്‍ണ്ണമെന്റിന് സിയാല്‍ ഗോള്‍ഫ് കോഴ്സില്‍ ഇന്ന് തുടക്കമാകും.
സിയാലിന്റെ ആതിഥേയത്വത്തില്‍ നടക്കുന്നതിനാല്‍ കൊച്ചിന് മാസ്റ്റേഴ്സ് എന്ന് പേരിട്ടിട്ടുള്ള ടൂര്‍ണമെന്റില്‍ മൊത്തം 40 ലക്ഷം രൂപയാണ് സമ്മാനതുക. ഇന്ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ശനിയാഴ്ച്ച അവസാനിക്കും. പി. ജി. ടി. ഐ യുടെ വാര്‍ഷിക ഗോള്‍ഫ് സീസണില്പെട്ട ഏഴ് മല്‍സരങ്ങളില്‍ ഒന്നാണിത്.
ഏഴ് മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് ലഭിക്കുന്നയാള്‍ പി.ജി.ടി.ഐ ചാമ്പ്യനാകും. വിജയിക്ക് വ്യക്തിഗത ട്രോഫിയും പോയിന്റ് അനുസരിച്ചുള്ള സമ്മാന തുകയും ലഭിക്കും. മുകേഷ് കുമാര്‍, ഫിറോസ് അലി മൊല്ല, എന്നീ കൊച്ചിന് മാസ്റ്റേഴ്സ് മുന്‍ ചാമ്പ്യന്മാര്; ഷമീം ഖാന് ,രാഹില്‍ ഗഞ്ചി, ഹിമ്മത് സിംഗ് രാജ്, അജിതേഷ് സന്ധു, ഖലിന്‍ ജോഷി, ഹണി ബയ് സോയ തുടങ്ങി രാജ്യത്തെ മുന്സീഡുകാര്യം കൊച്ചിന് മാസ്റ്റേഴ്സില്‍ പങ്കെടുക്കുന്നു.
കൂടാതെ എന്‍.തങ്കരാജ് (ശ്രീലങ്ക), കുനല്ഭാസിന് (ഓസ്ട്രേലിയാ), ആര്തര്ഹോണ് (സ്വാസിലന്‍ഡ്) എന്നീ വിദേശ താരങ്ങള്യംപ്രാദേശിക താരങ്ങളായ മാദേഷ്, കെ., എം.ആനന്ദ്, വിവേക്.വി.എസ് എന്നിവരും കൊച്ചിന് മാസ്റ്റേഴ്സില്‍ മാറ്റുരക്കുന്നുണ്ട്. പി. ജി. ടി. ഐ ചീഫ് എക്സി.ഓഫീസര്‍ ഉത്തം സിംഗ്, സിയാല്‍ എക്സി.ഡയറക്ടര്‍ എ.എം. ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, സിയാല്‍ ഗോള്‍ഫ് ക്ലബ് അഡ്വൈസര്‍ റിട്ട മേജര്‍ ജനറല്‍ . കെ.ജെ.കോശി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."