HOME
DETAILS
MAL
കടലുണ്ടി ഹെല്‍ത്ത് സബ് സെന്റര്‍ ശുചീകരിച്ചു
backup
June 25 2018 | 04:06 AM
ചാലിയം: കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിരുന്ന കടലുണ്ടി ഹെല്‍ത്ത് സബ് സെന്റര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു.
ടെറസിനു മുകളില്‍ വെള്ളം കെട്ടിനിന്നതുംകെട്ടിടത്തിനു ചുറ്റും മലിനജലം കെട്ടികിടന്നതും പലവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് കണ്ടറിഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമദാനവുമായി മുന്നിട്ടറങ്ങിയത്.
യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സച്ചിന്‍ പവിത്രന്‍, ആഷിഫ് കടലുണ്ടി, ഡോ. മിജുല്‍ അമ്പാളി പറമ്പില്‍, രാജേഷ് പാലക്കര, ആബിദ് ജുമൈല്‍ കെ, റാഷിദ് പുളിക്കലകത്ത്, പി. തന്‍സീര്‍, ജുറൈജ് തറയില്‍, എം. ശുഹൈബ്, കെ. ഷംനാദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."