HOME
DETAILS
MAL
ടൂറിസം മേഖലയില്‍ 15,000 കോടിയുടെ നഷ്ടം: മന്ത്രി കടകംപള്ളി
backup
May 17 2020 | 05:05 AM
തിരുവനന്തപുരം: കൊവിഡ്19 വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ 15,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്.
മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേക പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ടൂറിസം മേഖലയെ പഴയപോലെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. രോഗ വ്യാപനം ഒഴിഞ്ഞാല്‍ എത്രയും വേഗം ടൂറിസം മേഖല തുറക്കണമെന്നാണ് ആഗ്രഹം. മൂന്നാംഘട്ടത്തില്‍ രോഗവ്യാപനം തടയാനാണ് ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാംഘട്ട ലോക്ക്ഡൗണ്‍ കാലാവധിക്ക് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനാവുമോയെന്ന് പരിശോധിക്കും.
ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഷോപ്പിംഗ് മാളുകള്ക്കുമാണു ഇനി ഇളവുകള്‍ വേണ്ടത്. ഇളവുകളേക്കാള്‍ ഉപരി രോഗവ്യാപനം തടയുന്നതിനാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."