പൈപ്പ് പൊട്ടി ജലം പാഴാകുന്നു: കുടിവെള്ളം കിട്ടാതെ ജനം വലയുന്നു
ഹരിപ്പാട്: വേനല്‍ കനത്തതോടെ കുടിവെള്ളവും കിട്ടാകനിയാകുന്നു.
ആലപ്പുഴയില്‍ കുടിവെള്ളംഎത്തിക്കുന്നതിനു വേണ്ടി മാന്നാര്‍ സൈക്കിള്‍ മുക്കില്‍ നിന്നും തേവേരി,വീയപുരം,എടത്വാ,പച്ച,ചെക്കടിക്കാട്,അമ്പലപ്പുഴ വഴി കടന്നു പോകുന്ന ജപ്പാന്‍ കുടിവെള്ളപദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള പൈപ്പുകളുടെ ജോയിന്റുകളിലൂടെ വെള്ളംപാഴായിട്ടും അധിക്യതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
നാലു ദിവസമായി പുറംതള്ളുന്ന വെള്ളം റോഡിനെ മുക്കിയിട്ടും ഇതു വഴിയുള്ള ഗതാഗതം ദുസ്സഹമായിട്ടുംനടപടിയില്ല. വീയപുരംകിഴക്കെകര ജങ്ഷനിലാണ് ദിവസങ്ങളായിപൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത്.
ഇതുപോലെ പലയിടങ്ങളിലും വെള്ളം പാഴാകുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ചെക്കടിക്കാട് പൈപ്പ് ലൈന്‍ പൊട്ടി സമീപത്തുള്ള ഹോളോബ്രിക്‌സ് കമ്പനിയിലെ കട്ടകള്‍ ഒലിച്ചു പോയിരുന്നു.ഒപ്പം വെള്ളപ്പാച്ചിലില്‍ തൊട്ടടുത്തുള്ള കരകൃഷിയും നശിച്ചിരുന്നു.
വലിയ ശബ്ദത്തോടെ പൈപ്പുകള്‍ നിലം പൊത്തിയിരുന്നതായും പ്രദേശ വാസികള്‍ സാക്ഷ്യ പ്പെടുത്തുന്നു.യാതൊരു സുരക്ഷ സംവിധാനമോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാതെ സമീപ വാസികളുടെ ജീവനു ഭീഷണിയിലാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ വലിച്ചിരിക്കുന്നത്. ഏതെങ്കിലുംതരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ തന്നെ ആലപ്പുഴയില്‍ നിന്നുവേണം ജീവനക്കാര്‍ എത്താന്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."