സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ഉയര്‍ത്തുമെന്നുള്ള വാഗ്ദാനം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇതിനു വേണ്ടി എല്‍.ഡി.എഫും,പി.സി.ജോര്‍ജ് എം.എല്‍.എയും മുന്‍കൈയെടുക്കണമെന്നും എന്റെ ഈരാറ്റുപേട്ട ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ നടന്ന വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പി.എ.എം.ഷെരീഫ് അധ്യക്ഷനായി.
പി.എച്ച് ഹസീബ്, വി.എം.സിറാജ്, പി.എച്ച്.നൗഷാദ്, എം.എച്ച്.ഷനീര്‍, വി.പി.ലത്തീഫ്,ആരിഫ് മാളികയ്ക്കല്‍, പി.കെ.നൗഷാദ്, മാഹിന്‍ തലപ്പള്ളി, പി.എസ്.റഫീഖ്, ഹസീബ് വെളിയത്ത്, കെ.പി.അലിയാര്, പി.പി.എം.നൗഷാദ്, നൗഫല്‍ പാറനാനി, കെ.പി.താഹ, പി.എം.മുഹ്സിന്, പി.ആര്.ഫൈസല്‍, അയ്യൂബ് ഖാന് ,വി.എം. ജാമിര്‍, ഹുസൈന് അമ്പഴത്തിനാല്‍ എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് സംസാരിച്ചു.
ഫസില്‍ ഫരീദ് സ്വാഗതവും റയീസ് പടിപ്പുരയ്ക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."