HOME
DETAILS
MAL
ഖത്തറില്‍ എംബസി രജിസ്ട്രേഷന് ഉടന്‍ അവസാനിക്കും
backup
May 17 2020 | 05:05 AM
ദോഹ: നാട്ടിലേക്ക് മടങ്ങേണ്ടവരുടെ രജിസ്ട്രേഷന് ഉടന്‍ അവസാനിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി. വിമാനം പുറപ്പെടുന്നതിന് വളരെ മുന്‍പ് തന്നെ മുഴുവന്‍ യാത്രക്കാരുടെയും ക്ലിയറന്‍സ് ഖത്തര്‍ അധികൃതരില്‍ നിന്ന് ലഭിക്കണം.
രജിസ്ട്രേഷന് തുടര്‍ന്നാല്‍ യാത്രക്കാരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനും സമയത്ത് അപ്രൂവല്‍ ലഭിക്കുന്നതിനും തടസമാവും.
നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന് പൂര്‍ണമായും ഉറപ്പിച്ചിട്ടില്ലാത്തവര് രജിസ്റ്റര്‍ ചെയ്യരുതെന്നും അവസാന നിമിഷം പിന്മാറുന്നത് മറ്റുള്ളവരുടെ അവസരത്തെ ബാധിക്കുമെന്നും എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."