HOME
DETAILS
MAL
കക്കംവെള്ളി-കണ്ടിമുക്ക് റോഡ് ചെളിക്കുളമായി
backup
July 11 2016 | 03:07 AM
നാദാപുരം: ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ കക്കംവെള്ളി-മുണ്ടാടത്തില്‍ താഴകുവ്വലം കണ്ടിമുക്ക് റോഡ് ചെളിക്കുളമായി.
പ്രദേശത്തുകാര്‍ക്ക് നാദാപുരം ടൗണുമായി ബന്ധപ്പെടാനുള്ള ആശ്രയമായ റോഡ് അധികൃതരുടെ അവഗണനമൂലം നശിക്കുകയാണ്.
പഞ്ചായത്തിലെ മിക്ക ഇടവഴികള്‍ പോലും ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയെങ്കിലും ഈ റോഡിന് മാത്രം ശാപമോക്ഷം കിട്ടിയിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ മുന്‍പ് ഇ.കെ വിജയന്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. റോഡ് എത്രയും പെട്ടെന്ന് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."