HOME
DETAILS
MAL
സാമ്പത്തിക തിരിമറി; ലബനാനില്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
backup
May 17 2020 | 05:05 AM
ബെയ്റൂത്ത്: സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ലബനാനിലെ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കണക്കുകളില്‍ തിരിമറി നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ലബനാന് സാമ്പത്തികകാര്യ പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്.
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ലബനാന് പൗണ്ടിന്റെ മൂല്യം വലിയ തോതില്‍ ഇടിഞ്ഞതും രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.തെരുവിലിറങ്ങിയ ജനങ്ങള്‍ ബാങ്കുകളടക്കം കൈയേറുകയും ചെയ്തിരുന്നു.
സാമ്പത്തികകാര്യ പ്രോസിക്യൂട്ടറുടെ ഉത്തരവിനെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മെസാന്‍ ഹംദാനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."