കുടകില്‍ 145 മദ്യഷാപ്പുകള്‍ക്ക് താഴുവീഴും
മടിക്കേരി: ദേശീയപാതയിലെ 220 മീറ്റര്‍ പരിധിക്കുള്ളിലെ എല്ലാ മദ്യഷാപ്പുകളും അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാകുന്നതോടെ കുടകില്‍ 145 മദ്യഷാപ്പുകള്‍ക്ക് താഴു വീഴുകയോ മാറ്റി സ്ഥാപിക്കേണ്ടി വരികയോ ചെയ്യും.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 217 മദ്യഷാപ്പുകളില്‍ 145 എണ്ണവും ദേശിയ പാതയില്‍ നിന്നു 220 മീറ്റര്‍ പരിതിക്കുള്ളിലാണ് നിലകൊള്ളുന്നത്. വിധി പ്രാബല്യത്തില്‍ വന്നാല്‍ ജൂണ്‍ മാസം അവസാനം വരെ മാത്രമെ നിലവിലെ അവസ്ഥ തുടരാന്‍ അവകാശമുള്ളു. മടിക്കേരി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 19ല്‍ മൂന്നെണ്ണവും സോമാര്‍പേട്ട താലൂക്കില്‍ 26ല്‍ ഇരുപതും വിരാജ്‌പേട്ട താലൂക്കില്‍ 41ല്‍ 39തും സ്ഥലം മാറ്റേണ്ടിവരും.
മദ്യഷാപ്പുകള്‍ക്ക് താഴുവീഴുന്നതോടെ കുടക് ജില്ലയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടകിന് മദ്യവില്‍പനയില്‍ മാത്രം 16480 കോടി ലഭിച്ചിരുന്നു.
ഈ വര്‍ഷം 16510 കോടിയാണ് പ്രതീക്ഷിക്കുന്നത്. മദ്യഷാപ്പുകള്‍ അടച്ചുപൂട്ടണമെന്ന സുപ്രിംകോടതി വിധി ഏറെ പ്രതീക്ഷയോടെയാണ് പൊതുജനം കാത്തിരിക്കുന്നത്.
വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും ഈ വിധി പരിഹാരമാകുമെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."