അങ്ങനെയൊരു കമ്മിറ്റിയില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ് മേഖലാ കമ്മിറ്റി രൂപീകരണത്തെച്ചൊല്ലി ഐ.എന്‍.എല്ലില്‍ ഭിന്നത
മലപ്പുറം: ഐ.എന്‍.എല്‍ ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് നടത്തി മേഖലാ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടേറിയറ്റ്. പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും തെറ്റിദ്ധരിപ്പിക്കാന്‍ പാര്‍ട്ടി വിരുദ്ധ ശക്തികളാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നാണ് വിശദീകരണം.
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു ജില്ലാ ഭാരവാഹി സ്ഥാനത്തുനിന്നുള്‍പ്പെടെ പുറത്താക്കിയ ചിലരാണ് സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കിയത്. പാര്‍ട്ടിക്കു മേഖലാ കമ്മിറ്റികള്‍ ഇല്ലെന്നിരിക്കെ ചേരാത്ത കൗണ്‍സിലിന്റെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു നേതൃത്വം നല്കിയ പി.കെ മുജീബ് ഹസ്സന്, സാലിഹ് മേടപ്പില്‍ എന്നിവരെ ജില്ലാ കൗണ്‍സില്‍ അംഗത്വത്തില്‍നിന്നു നീക്കംചെയ്തതായും സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റിയോടു ശുപാര്‍ശ ചെയ്തതായും ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.
ജില്ലാ പ്രസിഡന്റ് സമദ് തയ്യില്‍, ജനറല്‍ സെക്രട്ടറി സി.പി അന്‍വര്‍ സാദത്ത്, ട്രഷറര്‍ സാധു റസാഖ്, എം. അലവിക്കുട്ടി മാസ്റ്റര്‍, കെ. റഹ്മത്തുല്ല ബാവ, കെ.പി അബ്ദു ഹാജി, ഇ.വി അബ്ദുല്‍ അസീസ്, ശംസു കല്ലുങ്ങല്‍, സലീം ഹാജി കക്കാടന്‍, സി.പി അബ്ദുല്‍ വഹാബ്, കുഞ്ഞാവ പറമ്പില്‍പീടിക, അഡ്വ. അബ്ദുല്‍ ഗഫൂര്‍, സൈത് കള്ളിയത്ത്, യൂനുസ് സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."