മുസ്്‌ലിംലീഗ് പ്രചാരണത്തിന് തുടക്കം
മലപ്പുറം: കൊടപ്പനക്കല്‍ തറവാട്ടില്‍നിന്ന് ആദ്യാനുഗ്രഹംവാങ്ങി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുസ്്‌ലിം ലീഗിന്റെ തുടക്കം. പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറും മലപ്പുറം സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് പാര്‍ട്ടി അധ്യക്ഷന്‍കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് പ്രചാരണത്തിനു തുടക്കംകുറിച്ചത്്.
ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് ഇരു സ്ഥാനാര്‍ഥികളും പാണക്കാട്ടെ ദാറുന്നഈമിലെത്തിയത്. പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങളുമായി ഹ്രസ്വചര്‍ച്ച. തങ്ങളുടെ ആശിര്‍വാദം തേടിയ ഇരുവര്‍ക്കും പ്രാര്‍ഥനയും കൂടെ വിജയാശംസകളും. പാണക്കാട്ടെ വീട്ടിനുപുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരുമായി ഇത്തിരിനേരം. ദേശീയ, സംസ്ഥാന രാഷ്ടീയ സാഹചര്യങ്ങള്‍ ഒറ്റവാക്കില്‍ പറഞ്ഞുതീര്‍ത്തു ഇരുവരും.
സര്‍വ മേഖലയിലും അരക്ഷിതാവസ്ഥ സൃഷ്ടിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ രാജ്യത്തെ ജനങ്ങള്‍ വിധിയെഴുതുമെന്ന് തങ്ങള്‍ പ്രത്യാശ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ വലിയ പ്രചാരണത്തിന്റെ ആവശ്യമില്ല. ജനങ്ങള്‍ക്ക് എല്ലാം വ്യക്തമാണ്. ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ഭരണമാറ്റത്തിനായി വോട്ട് ചെയ്യാന്‍ കാത്തിരിക്കുകയാണെന്നായിരുന്ന സരസമായ ഭാഷയില്‍ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍.
മൂന്നാം സീറ്റ് ആവശ്യം താല്‍കാലികമായി വേണ്ടെന്നുവച്ച ലീഗിന്റെ ഒന്‍പതിനു നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതിക്കുശേഷമാണ് മലപ്പുറത്തെയും പൊന്നാനിയിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നത്.
മുസ്‌ലിംലീഗ് 71ാം വാര്‍ഷികാഘോഷം ആലപ്പുഴയിലായതിനാല്‍ ഇരുസ്ഥാനാര്‍ഥികളും ഞായറാഴ്ച അവിടെയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ കൂടുതല്‍ സജീവമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."