സാങ്കേതിക അനുമതിയില്ല: ജില്ലയിലെ മൂന്നു റോഡുകളുടെ മെക്കാഡം പ്രവൃത്തി അനിശ്ചിതത്വത്തില്‍
കാഞ്ഞങ്ങാട്: 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി തുടങ്ങാനിരുന്ന ജില്ലാ പഞ്ചായത്തിനു കീഴിലെ മൂന്നു റോഡുകളുടെ മെക്കാഡം പ്രവൃത്തി അനിശ്ചിതത്വത്തിലായി. പൊതുമരാമത്ത് ചീഫ് എന്‍ജിനിയറുടെ സാങ്കേതികാനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണു മൂന്നു റോഡുകളുടെ പ്രവൃത്തി അനിശ്ചിതത്വത്തിലായത്.
ബദിയഡുക്ക പഞ്ചായത്തിലെ വിദ്യാനഗര്‍-നീര്‍ച്ചാല്‍-മുണ്ട്യത്തടുക്ക റോഡ്, കള്ളാര്‍ പഞ്ചായത്തിലെബളാല്‍-രാജപുരം റോഡ്, മടിക്കൈ പഞ്ചായത്തിലെ ചിറപുരം-ബങ്കാളം-ചായം റോഡ് എന്നീ റോഡുകളുടെ പ്രവൃത്തിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
മൂന്നു റോഡുകളും മെക്കാഡം ടാറിങ് ചെയ്യുന്നതിനു കഴിഞ്ഞ മാര്‍ച്ച് ഒന്നിനു സംസ്ഥാന കോ ഓഡിനേഷന്‍ കമ്മിറ്റി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ചീഫ് എന്‍ജിനിയറുടെ അനുമതിക്ക് ശേഷം 29നു ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയതാണ്.
എന്നാല്‍ ടെണ്ടര്‍ കരാറില്‍ ഏര്‍പ്പെടുന്നതിനു ചീഫ് എന്‍ജിനിയര്‍ ചില ഉപാധികള്‍ മുന്നോട്ടു വച്ചതോടെയാണ് റോഡ് പ്രവൃത്തി നിലച്ചത്. നിലവില്‍ മൂന്നു റോഡുകളുടെയും അവസ്ഥ ദയനീയമാണ്.
ഏറെ തിരക്കുള്ള റോഡിന്റെ മെക്കാഡം പ്രവൃത്തി ഇക്കുറി നടത്തിയില്ലെങ്കില്‍ ഈ റോഡുകളിലെ യാത്ര തീര്‍ത്തും ദുരിതപൂര്‍ണമാകും.
റോഡ് പ്രവൃത്തിയില്‍ നേരിട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും അതു ഫലം കണ്ടില്ലെങ്കില്‍ വരുന്ന കാലവര്‍ഷത്തില്‍ റോഡുകള്‍ പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാതാവും.
പ്രവര്‍ത്തി അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിനു നിവേദനം നല്‍കിയിട്ടുണ്ട്.
മെക്കാഡം ടാറിങ് ചെയ്യാന്‍ തീരുമാനിച്ച റോഡുകള്‍ ഈ കാലവര്‍ഷത്തിന് മുന്‍പ് പ്രവൃത്തി നടത്തിയില്ലെങ്കില്‍ ഏറെ പ്രയാസമാകുമെന്നും ഈ സാഹചര്യത്തില്‍ റോഡ് ടാറിങ് പ്രവര്‍ത്തി മാറ്റി വച്ച് ഏറ്റവും മോശമായ സ്ഥലത്തെങ്കിലും പ്രവൃത്തി നടത്താന്‍ അനുമതി നല്‍കണമെന്നുമാണു മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."