HOME
DETAILS
MAL
ട്രെയിനുകള്‍ റദ്ദാക്കി: രാജ്കോട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വാഹനങ്ങള്‍ തകര്‍ത്തു
backup
May 17 2020 | 10:05 AM
രാജ്കോട്ട്: നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമാസക്തരായി. തൊഴിലാളികള്‍ വാഹനങ്ങള്‍ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. രാജ്കോട്ടിലെ ഷാപ്പര്‍ വ്യവസായ മേഖലയിലാണ് സംഭവം.
https://twitter.com/ANI/status/1261955842032746496
ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കുമുള്ള ട്രെയിന്‍ റദ്ദാക്കിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്കോട്ട് എസ്പി ബല്‍റാം മീറ അറിയിച്ചു
അതേ സമയം സമാനരീതിയില്‍ ഉത്തര്‍പ്രദേശ,്മധ്യപ്രദേശ് അതിര്‍ത്തിയിലും വന്‍സംഘര്‍ഷമുണ്ടായി.ഇതര സംസ്ഥാന തൊഴിലാളികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉത്തര്‍പ്രദേശിലേക്ക് കടന്നു. പൊലിസ് ലാത്തി ചാര്‍ജ് നടത്തി ബാരിക്കേഡ് പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."