അധികാരത്തിലെത്തിയാല്‍ സമഗ്രാന്വേഷണം: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അധികാരത്തില്‍ വന്നാല്‍ നോട്ട് നിരോധനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള മോദിയുടെ പ്രഖ്യാപനത്തിനെതിരേ ഇപ്പോഴും രാജ്യത്ത് വലിയ വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടയിലാണ് അധികാരത്തിലേറിയാല്‍ നിരോധനത്തിന് കാരണമായ വസ്തുതകളുള്‍പ്പെടെ അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
നോട്ട് നിരോധനത്തിനു ശേഷം നികുതി ദായകരും ബി.ജെ.പി അധ്യക്ഷന്‍ അമതിഷാ ഡയരക്ടറുമായ ഗുജറാത്ത് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ വന്ന വന്‍ നിക്ഷേപങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും. ആര്‍.ബി.ഐ ബോര്‍ഡ് യോഗത്തില്‍ നോട്ട് നിരോധനത്തെക്കുറിച്ച് നടത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അന്വേഷണം നടത്തുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
നോട്ട് നിരോധനം ആര്‍.ബി.ഐക്ക് മേല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആരോപിച്ചു. കള്ളനോട്ട് തടയാനെന്ന പേരിലാണ് നോട്ട് നിരോധനം മുഖ്യമായും നടപ്പാക്കിയത്. എന്നാല്‍ ഇത് ആര്‍.ബി.ഐക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെയാണ് തകര്‍ത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ലമെന്ററി പാനലിന് മുന്‍പാകെ മൂന്ന് തവണ അന്നത്തെ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഹാജരായിട്ടും അദ്ദേഹത്തിന് നോട്ട് നിരോധനത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന നിമിഷം വരെ അറിയില്ലായിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കള്ളപ്പണം തടയാനെന്നപേരിലാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതെങ്കിലും അതിന് മുന്‍പുതെന്ന ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയിലും സ്വര്‍ണ നിക്ഷേപങ്ങളിലുമെല്ലാം മാറ്റിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ നോട്ടുനിരോധനത്തിന്റെ ഗുണഫലം ഉദ്ദേശിച്ച രീതിയില്‍ ഉണ്ടായിട്ടില്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."