HOME
DETAILS
MAL
രണ്ടില ചിഹ്നം: ദിനകരന് സുപ്രിം കോടതിയിലേക്ക്
backup
March 11 2019 | 20:03 PM
ന്യൂഡല്‍ഹി: പാര്‍ട്ടി തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില അണ്ണാ ഡി.എം.കെക്ക് അനുവദിച്ചുകൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എ.എം.എം.കെ (അമ്മ മക്കള്‍ മുന്നേറ്റ കഴകം) നേതാവ് ടി.ടി.വി ദിനകരന് സുപ്രിംകോടതിയിലേക്ക്.
ഒ.പനീര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി എന്നിവര്‍ നേതൃത്വം നല്കുന്ന അണ്ണാ ഡി.എം.കെയാണ് യഥാര്‍ഥ പാര്‍ട്ടിയെന്നും അവര്‍ക്കാണ് ചിഹ്നം അനുവദിക്കേണ്ടതെന്നും ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സാരിയ മുഖേന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചില്‍ ദിനകരന് ഹരജി സമര്‍പ്പിച്ചത്. ഈ മാസം 15ന് കേസ് പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."