ബുത്തുഫിക മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ സഹകരിക്കില്ല: ജഡ്ജിമാര്‍
അല്‍ജിയേഴ്സ്: പ്രസിഡന്റ് അബ്ദുല്‍ അസീസ് ബുത്തുഫിക വീണ്ടും ജനവിധിതേടുകയാണെങ്കില് അടുത്തമാസം നടക്കുന്ന അല്‍ജീരിയന്‍ തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കില്ലെന്നു രാജ്യത്തെ ആയിരത്തിലേറെ വരുന്ന ജഡ്ജിമാര്‍ അറിയിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നു ചികിത്സ പൂര്‍ത്തിയാക്കി ഞായറാഴ്ചയാണ് ബുത്തുഫിക രാജ്യത്തു തിരിച്ചെത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് ജഡ്ജിമാരുടെ പ്രഖ്യാപനം.
പുതിയ സംഘടന രൂപീകരിക്കുമെന്നും ജഡ്ജിമാര്‍ അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷമായി പ്രസിഡന്റ് പദവിയിലിരിക്കെ 81ാം വയസില്‍ അഞ്ചാംതവണയും മത്സരിക്കാനുള്ള ബുത്തുഫികയുടെ നീക്കത്തിനു കനത്തതിരിച്ചടിയാണ് ജഡ്ജിമാരുടെ നിലപാട്.അടുത്തമാസം 18നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനുള്ള ബുത്തുഫികയുടെ തീരുമാനത്തിനെതിരേ രാജ്യത്തു മൂന്നാഴ്ചയായി ജനകീയ പ്രക്ഷോഭം നടന്നുവരികയാണ്. പ്രക്ഷോഭത്തിനിടെ മുന്‍ പ്രധാനമന്ത്രി ബിന്‍ യൂസുഫ് ബിന്‍ ഖദയുടെ മകന് ഹസന് ബിന്‍ ഖദ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."