HOME
DETAILS
MAL
ദുബൈയില്‍ കുഴഞ്ഞു വീണ് മരിച്ച കായംകുളം സ്വദേശിക്ക് കൊവിഡ്
backup
May 17 2020 | 16:05 PM
കായംകുളം: ദുബൈയില്‍ കുഴഞ്ഞു വീണ് മരിച്ച കായംകുളം സ്വദേശിക്ക് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഭരണിക്കാവ് കട്ടച്ചിറ കൃഷ്ണകൃപ കൃഷ്ണപിള്ള (60) ആണ് മരിച്ചത്. വ്യാഴാഴ്ച്ച (14) രാവിലെ 9 മണിയോടുകൂടിയാണ് ഹൃദയാഘാതം ഉണ്ടായി മരണം സംഭവിച്ചത്.
തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ദുബായ് ടാര്‍ഗറ്റ് എഞ്ചിനീയറിംങ് കമ്പനിയിലെ സീനിയര്‍ സേഫ്റ്റി മാനേജരായിരുന്നു. ഓഗസ്റ്റില്‍ നാട്ടില്‍ വരുവാന്‍ ഇരിക്കുകയായിരുന്നു.
ഭാര്യ: സിന്ധു. മക്കള്‍: ശ്രുതി (അസി. പ്രഫസര്‍, എം.എസ്.എം കോളേജ്, കായംകുളം), ശ്രീരാഗ്: മരുമകന്‍: ഡോ: കൃഷ്ണചന്ദ്രന്‍ (ആയു: ശ്രീ ആശുപത്രി, വവ്വാക്കാവ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."