മഹാത്മയുടെ ഇന്ത്യ/ഗോഡ്‌സെയുടെ ഇന്ത്യ- ഇവ രണ്ടിലേത് വേണമെന്നാണ് തീരുമാനിക്കേണ്ടത്- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മഹാത്മയുടെ ഇന്ത്യ വേണമോ ഗോഡ്‌സെയുടെ ഇന്ത്യ വേണമോ എന്ന് തീരുമാനിക്കുന്നതാണ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച ബൂത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
' നിങ്ങള്‍ക്ക് ഗോഡ്‌സെയുടെ ഇന്ത്യയാണോ മഹാത്മയുടെ ഇന്ത്യയാണോ വേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഒരുകയ്യില്‍ സ്‌നേഹവും സഹോദര്യവും. മറ്റകയ്യില്‍ വെറുപ്പും ഭയവും. ഗാന്ധിജി നിര്‍ഭയനായിരുന്നു. വര്‍ഷങ്ങളോളം അദ്ദേഹം ജയിലില്‍ കിടന്നു. ബ്രിട്ടീശുകകാരോട് സ്‌നേഹത്തോടെ സംസാരിച്ചു. അതേസമയം, ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ് തന്നെ വിട്ടയക്കണമെന്ന് അപേക്ഷിക്കുകയാണ് സവര്‍ക്കര്‍ ചെയ്തത്'- രാഹുല്‍ ചൂണ്ടിക്കാട്ടി.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരകരെ വിട്ടയച്ചത് ബി.ജെ.പി ഭരണകാലത്തായിരുന്നുവെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. അന്ന് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് മസൂദ് അസ്ഹറിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത് രാഹുല്‍ പരിഹസിച്ചു. നേരത്തെ ജനങ്ങള്‍ നല്ലദിനം വന്നെത്തുമെന്നാണ് പറഞ്ഞിരുന്നത്. ഇന്നവരുടെ ചുണ്ടുകള്‍ കാവല്‍ക്കാരന്‍ എന്ന് മന്ത്രിക്കുകയും കണ്ണുകള്‍ കള്ളനായെന്ന് പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."