വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി സഹായം തേടുന്നു
മാനന്തവാടി: അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി തുടര്‍ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. എടവക പഞ്ചായത്തിലെ വാളേരി ഉതിരകല്ലിയില്‍ സ്റ്റീഫന്റെ മകന്‍ ജിത്ത് സ്റ്റീഫന്‍(20) ആണ് ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് ഹോട്ടല്‍ മാനേജ്‌മെന്റിന് പഠിക്കുകയായിരുന്ന ജിത്ത് രാത്രി കാലങ്ങളില്‍ ഹോട്ടലുകളില്‍ ജോലി ചെയ്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് ജോലി കഴിഞ്ഞ് മടങ്ങവെ അജ്ഞാത വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയായിരുന്നു.
നാട്ടുകാരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മൂന്ന് മാസത്തെ മെഡിക്കല്‍ കോളജിലെ ചികിത്സക്ക് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വെല്ലൂരില്‍ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തി.
ഒരു തവണ ശസ്ത്രക്രിയ നടത്തുന്നതിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. ഇത്തരത്തില്‍ അഞ്ച് ശസ്ത്രക്രിയ നടത്തണം. അടുത്ത ഓഗസ്റ്റിലാണ് അടുത്ത ശസ്ത്രക്രിയ നടത്തേണ്ടത്. ചികിത്സാ ചെലവ് താങ്ങാനാകാതെ ഉഴലുകയാണ് ജിത്തിന്റെ നിര്‍ധനരായ കുടുംബം. കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഉദാരമതികള്‍ എസ്.ബി.ഐ മാനന്തവാടി ശാഖയിലെ 30683604047 ഐ.എഫ്.സി എസ്.ബി.എന്‍.ഒ.ഒ. 10699 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായം അയക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, കണ്‍വീനര്‍ ഗ്രാമപഞ്ചായത്തംഗം എം.കെ ജയപ്രകാശ് എന്നിവര്‍ അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 9747548577.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."