പൊലിസിലെ ഉന്നതരുടെ പ്രവര്‍ത്തനം താഴെതട്ടില്‍ പ്രതിഫലിക്കുമെന്ന്
പാലക്കാട്: നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ പ്രധാനപ്പെട്ടവരാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന രീതികളാണ് പൊലിസ് സേനയുടെ താഴെതട്ടില്‍ പ്രതിഫലിക്കുകയെന്നും ജയില്‍വകുപ്പ് മേധാവി എ.ഡി.ജി.പി ആര്. ശ്രീലേഖ. പൊലിസ് അസോസിയേഷന് ജില്ലാ കമ്മിറ്റി സ്ത്രീ സുരക്ഷയില്‍ പൊലിസിന്റെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മുന്‍ കേരള ഡി.ജി.പിയായിരുന്ന കെ.ജെ. ജോസഫ് അച്ചടക്കത്തിന്റെ പര്യായമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുന്ന എ.കെ. ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. പൊലിസ് സ്റ്റേഷനുകളില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്ന ഡി.ജി.പി.യുടെ അഭിപ്രായം അന്നത്തെ മുഖ്യമന്ത്രി അംഗീകരിച്ചിരുന്നു. അക്കാലത്ത് പൊലിസിനും അച്ചടക്കം ഉണ്ടായിരുന്നു. പിന്നീടു ഡി.ജി.പിയായ ഹൊര്മിസ് തരകന് ജെന്റില്മാന് ആയിരുന്നു. ആ സമയത്ത് പൊലിസ്ിനും ജെന്റില്മാന് രീതികളായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ശിക്ഷണ നടപടികള്‍ ഏറ്റുവാങ്ങേണ്ടി വരികയും തുടര്‍ച്ചയായി മെമ്മോകള്‍ ലഭിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടില്ല. സുഖകരമായ ജോലി അന്തരീക്ഷം നല്കാന് സര്‍ക്കാരും മേലധികാരികളും ശ്രദ്ധിക്കണം. പീഡനത്തിന് അധീതമായ തൊഴില്‍ അന്തരീക്ഷം ഉണ്ടായാലെ പരാതികളുമായി എത്തുന്നവരെ സഹായിക്കാന്‍ വനിതകള്‍ അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മനഃസ്ഥിതിയുണ്ടാവുകയുള്ളുവെന്നും ശ്രീലേഖ പറഞ്ഞു.
ഷൈനി പോള്‍ അധ്യക്ഷയായി. ജില്ലാ പൊലിസ് മേധാവി പ്രതീഷ്കുമാര്‍, ഡിവൈ.എസ്.പിമാരായ കെ.എല്‍. രാധാകൃഷ്ണന്, വി.എസ്. മുഹമ്മദ്കാസിം, സി.പി. ചിത്ര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."