നാണം കെട്ട് മാണിയ്ക്കൊപ്പം തുടരണമോ? ; പി.ജെ ജോസഫിനോട് കോടിയേരി
നീലേശ്വരം: നാണം കെട്ട് ഇനിയും കെ എം മാണിയുടെ കൂടെ തുടരണമോ എന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നീലേശ്വരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പി. ജെ ജോസഫ് യു.ഡി.എഫ് വിട്ടുവന്നാല്‍ എന്തുവേണമെന്ന് അപ്പോള്‍ ആലോചിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
മഴ പെയ്യും മുമ്പ് കുടപിടിക്കേണ്ട ആവശ്യമില്ല. പി ജെ ജോസഫ് യു.ഡി.എഫിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. അപമാനം സഹിച്ച് മുന്നണിയില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസഫാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസറുടെ നിര്‍ദേശത്തെ കോടിയേരി സ്വാഗതം ചെയ്തു. രാജ്യത്തെ ഒരു ചട്ടങ്ങളും പാലിക്കാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. അതിനാല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ബിജെപി ലംഘിക്കുന്നതില്‍ അത്ഭുതമില്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."