HOME
DETAILS
MAL
മലങ്കര അണക്കെട്ട് തുറന്നു
backup
May 18 2020 | 05:05 AM
തൊടുപുഴ: പൂര്‍ണ സംഭരണശേഷിയില്‍ എത്തിയതോടെ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ആറു ഷട്ടറുകളുള്ളതില്‍ 3, 4, 5 ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് തുറന്നുവിട്ടിരിക്കുന്നത്.
ഇന്നലെ രാവിലെ 6.51ന് നാലാം ഷട്ടറും 7.21ന് മൂന്നാം ഷട്ടറും 7.46 ന് അഞ്ചാം ഷട്ടറുമാണ് ഉയര്‍ത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചിന് 41.34 മീറ്ററാണ് മലങ്കരയിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷി 42 മീറ്ററാണ്. ശക്തമായ വേനല്‍മഴയും ഇടുക്കി വൈദ്യുത പദ്ധതിയിലെ ഉല്പാദനം ഉയര്‍ത്തിയതുമാണ് അണക്കെട്ട് നിറയാന്‍ കാരണം. മൂലമറ്റം പവര്‍ ഹൗസില്‍ നിന്ന് ഉല്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര അണക്കെട്ടിലാണ് എത്തിച്ചേരുന്നത്. ദിവസങ്ങളായി 80 ലക്ഷം യൂനിറ്റിന് മുകളിലാണ് മൂലമറ്റത്തെ ഉല്പാദനം.
കാലവര്‍ഷത്തില്‍ അണക്കെട്ടു പെട്ടെന്ന് തുറന്നാല്‍ തൊടുപുഴ, മൂവാറ്റുപുഴ, പിറവം അടക്കമുള്ള പ്രദേശങ്ങളില്‍ പ്രളയത്തിനു സാധ്യതയുണ്ട്. അതിനാല്‍ ജലനിരപ്പ് താഴ്ത്തിനിര്ത്താനാണ് ഇപ്പോഴത്തെ നീക്കം. 2018ലെ പ്രളയത്തില്‍ മൂവാറ്റുപുഴ ടൗണ്‍ മുങ്ങിയത് മലങ്കര ഡാമില്‍ നിന്നെത്തിയ വെള്ളത്തിലാണ്.
ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസില്‍നിന്നുള്ള വെള്ളവും തൊടുപുഴയാറിന്റെ 153 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടിപ്രദേശത്തെ വെള്ളവുമാണ് മലങ്കര അണക്കെട്ടിലെത്തുത്. 3,236 മില്യണ്‍ ക്യുബിക് മീറ്റര്‍ ജലമാണ് പ്രതിവര്‍ഷം ശരാശരി ഇവിടെ ഒഴുകിയെത്തുത്. ഇതില്‍ 491 മില്യണ്‍ ക്യുബിക് മീറ്റര്‍ മാത്രമാണ് ജലസേചനത്തിന് ഉപയോഗിക്കുന്നത്. ജലവിഭവ വകുപ്പിന്റെ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിനു കീഴിലാണ് അണക്കെട്ട്. ഇന്നലെ വൈകീട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് സാമാന്യം നല്ല മഴ പെയ്തു. ഇതുമൂലം ഡാമിലെ ജലനിരപ്പുയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് എം.വി.ഐ.പി അധികൃതര്‍ അറിയിച്ചു. അതിനാല്‍ തൊടുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."